Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മലര്‍’ അഭിനയം നിര്‍ത്തുന്നില്ല

sai-new

എത്രനാളെന്ന് വെച്ചാണ് ആരാധകരുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാനാകുക. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാരെന്ന് ചോദിച്ചാല്‍ ‘മലര്‍’ എന്നാകും എല്ലാവരും പറയുക. ആരാധകരുടെ സ്നേഹസന്ദേശങ്ങള്‍കൊണ്ടും അഭിനന്ദനങ്ങള്‍കൊണ്ടും സായി പല്ലവിയുടെ മനസ്സും നിറഞ്ഞു കഴിഞ്ഞു.

തിരക്കേറിയ ജീവിതത്തില്‍ തനിക്ക് വേണ്ടി സമയം കണ്ടെത്തിയ നല്ലവരായ ആളുകള്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ് എഴുതുന്നതെന്ന് സായി പറയുന്നു. നിങ്ങളുടെ സ്നേഹം എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞു. ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു. എനിക്കു വരുന്ന എല്ലാ മെസേജുകള്‍ക്കും തിരിച്ചുമറുപടി കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരിച്ച് അയക്കാത്തവരോട് ക്ഷമ ചോദിക്കുന്നു. സായി പറഞ്ഞു.

അഭിനയം നിര്‍ത്തുകയാണോ എന്നു ചോദിച്ച് വരുന്ന മെസേജുകളാണ് കൂടുതല്‍. ഇല്ല എന്നതാണ് അതിനുള്ള ഉത്തരം. മലര്‍ പോലെ മനോഹരമായ വേഷങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നും സായി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.