Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരങ്ങളായാല്‍ ഇങ്ങനെ വേണം; മണിയൻ പിള്ളയെക്കുറിച്ച് ഒരേ മുഖം സംവിധായകൻ

maniyan-pillai-sujith മണിയൻ പിള്ളരാജു , സജിത് ജഗന്നാഥൻ

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സജിത് ജഗന്നാഥൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരേ മുഖം. സൗഹൃദയത്തിന്റെ പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ മണിയൻ പിള്ളരാജുവും ഒരു പ്രധാനവേഷത്തിലെത്തുന്നു.

മണിയൻ പിള്ള രാജുവിനെ സജിത് ആദ്യമായി കാണുന്നതും പിന്നീട് പരിചയപ്പെടുന്നതിന്റെയും കഥ പ്രേക്ഷകരോട് പങ്കുവക്കുകയുണ്ടായി. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ അനുഭവം സജിത് വിവരിച്ചത്.

‘മണിയൻ പിള്ള രാജുച്ചേട്ടനെ , ഞാൻ ആദ്യമായി കാണുന്നത് സ്ഫടികത്തിന്റെ സെറ്റിൽ വെച്ചാണ്. ഞാൻ എട്ടാം തരത്തിൽ പഠിക്കുമ്പോൾ. ‘ഒരേ മുഖത്തിന്റെ’ കഥ പറയാൻ ഞാൻ രാജുച്ചേട്ടനെ വിളിക്കുന്നു.

നാളെ 11 മണിക്ക് ട്രിവാൻട്രം ക്ലബ്ബിൽ വരാൻ പറയുന്നു. ഞാൻ 10.55 നു ട്രിവാൻട്രം ക്ലബ്ബിൽ ,രാജുച്ചേട്ടൻ ക്യത്യനിഷ്ഠയുള്ള ആളാണ് എന്ന് കേട്ടിട്ടുണ്ട്. കൃത്യം 11 മണി രാജുച്ചേട്ടൻ വരുന്നു . ഞാൻ ചെന്നു പരിചയപ്പെട്ടു . എന്നോട് , നമ്മളിതിനു മുൻപ് പരിചയപ്പെട്ടിട്ടുണ്ടോ ? ഒരു പാട് തവണ കണ്ടിട്ടുണ്ട് പരിചയപ്പെട്ടിട്ടില്ല എന്ന് ,ഞാൻ.

അകത്ത്, രണ്ട് ചായ ഓർഡർ ചെയ്തിട്ട് കഥ പറയാൻ പറഞ്ഞു. കഥ പറഞ്ഞ് കഴിഞ്ഞ് രാജുച്ചേട്ടൻ ചിരിച്ചു. നമുക്ക് ചെയ്യാം പുറത്ത് വന്ന് രാജുച്ചേട്ടൻ എന്നോട്, എവിടാ താമസം ? ഗീത് ൽ എന്ന പറഞ്ഞപ്പോൾ, എങ്ങനാ വന്നെ ഞാൻ പറഞ്ഞു ഓട്ടോ പിടിച്ച് .

വരൂ ... ഞാൻ ഡ്രോപ്പ് ചെയ്യാം എന്ന് രാജുച്ചേട്ടൻ. വേണ്ട എന്ന എന്റെ മറുപടി വിലപ്പോയില്ല. രാജുച്ചേട്ടന്റ ഓഡിയിൽ ഗീത് ലേക്ക് .... ഹോട്ടലിൽ ഇറങ്ങാം നേരം "പാവാട" കണ്ടോ ? ഞാൻ ഇല്ല . ഞാൻ വിളിച്ചു പറയാം ശ്രീകുമാറിൽ പോയി കാണൂ ... എന്നിട്ട് രാജുച്ചേട്ടൻ പോയി . ശരിക്കും അഭിമാനം തോന്നി കുട്ടിക്കാലം മുതൽ നമ്മൾ കണ്ടു വളർന്ന നടൻ. രാജുച്ചേട്ടനോട് ഒരു പാട് ബഹുമാനവും തോന്നി.

"ഒരേ മുഖം" ഷൂട്ട് ... മഴ , ഹെവി വർക്ക് , മഴ നനഞ്ഞ് തണുത്ത് ഇരിക്കുന്ന രാജുച്ചേട്ടനോട് ഞാൻ ഒരു സോറി പറഞ്ഞു. ചിരിച്ച് കൊണ്ട് രാജുച്ചേട്ടൻ സിനിമ നന്നാവട്ടെ ... ഇടയ്ക്ക് ഒരു ബ്രേക്ക്. അതു കഴിഞ്ഞ് തൊടുപുഴ വന്ന ഷൂട്ട് തീർന്ന് പോകാൻ നേരം പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഒരു ബ്രേസ്ലെറ്റ് എടുത്ത് തന്നിട്ട് പറഞ്ഞു , മോൻ ലണ്ടനിൽ നിന്നും വന്നപ്പോൾ , കൊണ്ടു വന്നതാണ് ... സജിത്ത് വെച്ചോ.

നമ്മൾ ബഹുമാനിക്കുന്ന , ആരാധിക്കുന്ന , ചിലരുടെയൊക്കെ , കരുതലും പരിഗണനവും കാണുമ്പോൾ ,"ഒരേ മുഖം" ആദ്യചിത്രമെന്നതിനപ്പുറം ഇത്തരം ചില നിമിഷങ്ങളും സമ്മാനിക്കുന്നു. നന്ദി സിനിമ തന്ന തിക്താനുഭങ്ങൾക്ക് ....അല്ലെങ്കിൽ , ഇതൊന്നും ഇത്ര മനോഹരമായി തോന്നില്ലായിരുന്നു. സിനിമയെ , സ്വപ്നം കാണുന്നവരോട്... സ്നേഹിക്കുന്നവരോട് ....എപ്പോഴും , സിനിമയെ മാത്രം സ്വപ്നം കാണൂ, ഏറ്റവും തീവ്രമായി സ്നേഹിക്കൂ. ഒരു നാൾ വരും. സജിത് പറഞ്ഞു.  

Your Rating: