Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്രയധികം സ്നേഹം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ: സല്‍മാന്‍

salman-khan-latest

വാഹനാപകടക്കേസില്‍ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ചിത്രീകരണത്തിരക്കിലാണ്. കേസിന്‍റെ വിധി വന്ന ശേഷം ആദ്യമായി താരം മാധ്യമങ്ങളോട് സംസാരിച്ചു.

ഇന്ന് ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്പോള്‍ എന്‍റെ പ്രശ്നങ്ങള്‍ എത്രയോ ചെറുതാണ്. ഇത്രയധികം സ്നേഹം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല, എങ്കിലും ഞാന്‍ അത് സ്വീകരിക്കുന്നു. സല്‍മാന്‍ പറയുന്നു. എനിക്കൊപ്പം നിന്ന് എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. സല്‍മാന്‍ പറഞ്ഞു.

രാഷ്ട്രീയം എന്നാല്‍ എനിക്ക് സാമൂഹ്യപ്രവര്‍ത്തനമാണ്, മറ്റുള്ളവരെ സഹായിക്കുക. അത് ഞാന്‍ ഇനിയും തുടരും. ഒരു വ്യക്തിയുടെ ജീവിതം മനോഹരമാക്കാന്‍ ഞാന്‍ എന്തു സഹായവും ചെയ്യും. സല്‍മാന്‍ പറയുന്നു.

താരം ഈയിടെ കാശ്മീരിലെ ഒരു പാവപ്പെട്ട കുടുംബത്തെ ദത്തെടുത്തിരുന്നു. ജമ്മുകശ്മീരീന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം സല്‍മാന്‍ നിരസിച്ചിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ സല്‍മാന്‍ പറഞ്ഞു. ‘എന്തിന് കശ്മീര്‍, ഇന്ത്യയുടെ തന്നെ ബ്രാന്‍ഡ് അംബാസിഡര്‍ ആകാന്‍ ഞാന്‍ തയ്യാറാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.