Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംയുക്തയുടെ ഏറ്റവും പ്രിയപ്പെട്ട വിവാഹവാർഷിക സമ്മാനം

biju-samyuktha

സംയുക്ത വർമയുടേയും ബിജുമേനോന്റേയും പതിമൂന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. വർഷങ്ങൾ നീണ്ട മനോഹരമായ ദാമ്പത്യജീവിതത്തിനിടയിൽ മറക്കാനാകാത്ത പ്രിയപ്പെട്ട വിവാഹ വാർഷിക സമ്മാനമേതെന്ന ചോദ്യത്തിനു സംയുക്തയ്ക്കു അധികം ആലോചിക്കേണ്ടി വന്നില്ല. ആ സമ്മാനത്തെക്കുറിച്ച് സംയുക്ത ഓർമിക്കുന്നു.

മുമ്പ് ഒരു വിവാഹവാർഷികത്തിനു ബിജുവേട്ടൻ തന്ന ഒരു മാലയും കമ്മലുമുണ്ട്. അന്ന്് വലിയ പണം ഒന്നും കയ്യിലില്ല. ബിജുവേട്ടന്റെ അമ്മ മരിച്ച സമയം, എന്റെ അച്ഛനു അസുഖമായിരുന്നു. വലിയ ഹോസ്പിറ്റൽ ചിലവ്. മാനസികമായി ഡൗണായ സമയം. ഞാൻ പ്രസവം കഴിഞ്ഞ് വല്ലാതെ തടി വച്ചിട്ട് അതിന്റേയും വിഷമം. അങ്ങനെ ആകെ തളർന്നിരിക്കുന്ന സമയത്താണ് ബിജുവേട്ടൻ ഒരു നല്ല ചുരിദാറും മാലയും കമ്മലും ഒട്ടും പ്രതീക്ഷിക്കാതെ സമ്മാനിച്ചത്.

biju-menon

ആ ചുരിദാറും ആഭരണവുമിട്ട് ഞാൻ ഫോട്ടോയെടുത്തു. അതാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട വിവാഹവാർഷിക സമ്മാനമെന്നു സംയുക്ത പറഞ്ഞു. ‘വനിത’അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.