Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി സാന്ദ്ര തോമസ് വിവാഹിതയായി; വിഡിയോ

sandra-wedding

നടിയും സിനിമാ നിർമാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. നിലമ്പൂർ എടക്കര സ്വദേശി തയ്യിൽ വിൽസൺ ജോൺ തോമസാണ് വരൻ. നിലമ്പൂർ എടക്കര മുണ്ട ഇമ്മാനുവേൽ മാർത്തോമ പള്ളിയിലായിരുന്നു വിവാഹം. വ്യവസായിയും എറണാകുളത്ത് ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമയുമാണ് വിൽസൺ.

Actress Sandra Thomas Wedding | Manorama News

വിജയ് ബാബു, ലിജോ ജോസ്, ആന്‍ അഗസ്റ്റിന്‍, പാര്‍വ്വതി, സ്വാതി റെഡ്ഡി, പേളി മാണി, മിഥുന്‍ മാനുവല്‍ തോമസ്, തുടങ്ങിയ താരങ്ങൾ വിവാഹത്തില്‍ പങ്കെടുത്തു. പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹ-സ്ഥാപകയാണ് സാന്ദ്ര.

sandra-wedding-1

1991ൽ നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടി ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, ഫ്രൈഡേ, കിളിപോയി, ആമേൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

aneesh-sandra

ഫ്രൈഡേ, സക്കറിയയുടെ ഗർഭിണികൾ, ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ, പെരുച്ചാഴി, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 

Your Rating: