Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെണ്ടയ്ക്ക നായകന്‍, അച്ചിങ്ങ നായിക; സംവിധാനം സാന്ദ്ര

സിനിമാ സ്ക്രീനില്‍മാത്രമല്ല, സിനിമാനിര്‍മാണകമ്പനിയുടെ ഓഫിസിലും വിജയകരമായ പച്ചക്കറി കൃഷിയുട കഥ പറയാനാകുമെന്നു തെളിയിക്കുകയാണ് കൊച്ചി കലൂരിലെ ഫ്രൈഡേ ഫിലിം ഹൌസ്.

ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ മുതല്‍ പെരുച്ചാഴി വരെ വ്യത്യസ്തമായ ചിത്രങ്ങള്‍ നിര്‍മിച്ച ഈ സിനിമാനിര്‍മാണ കമ്പനി തങ്ങളുടെ ഓഫിസ് സ്ഥിതിചെയ്യുന്ന പുരയിടത്തില്‍ കൃഷി ചെയ്യുന്നതു വ്യത്യസ്തമായ ഇനം കായ്കറികള്‍! കമ്പനിയുടെ ഉടമകളിലൊരാളായ സാന്ദ്ര തോമസിന്റെ നേതൃത്വത്തിലാണ് എഴുപതോളം പച്ചക്കറി ഇനങ്ങള്‍ കൃഷി ചെയ്തത്. ഓഫിസിലെ മുഴുവന്‍ ജീവനക്കാരും തല്പരരായി എത്തിയതോട മൂന്നു മാസം മുന്‍പാരംഭിച്ച കൃഷിവന്‍ഹിറ്റ് ! പതിനഞ്ചു ജീവനക്കാരാണ് ഇവിടെ.

ജോലിയുടെ ഔപചാരികതയും സമ്മര്‍ദവുമില്ലാത്ത തൊഴില്‍ സംസ്കാരം രൂപപ്പെടണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണു കൃഷി എന്ന ആശയം ഏറ്റെടുത്തതെന്നു സാന്ദ്ര പറയുന്നു. 'കര്‍ഷകപാരമ്പര്യമോ കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവോ ഇല്ലാത്തവരായിരുന്നു ഞാനടക്കംഎല്ലാവരും. ഒഴിവു നേരങ്ങളില്‍ കംപ്യൂട്ടറില്‍ഫാംവില്ല കളിച്ചു ഹരിതവിപ്ളവം സൃഷ്ടിച്ചതു മാത്രമായിരുന്നു ആകയുള്ള മുന്‍പരിചയം. ആദ്യം കൗതുകമായിരുന്നു. പിന്നെആഗ്രഹമായി. അതോടെ രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു.

ജീവനക്കാരെ മൂന്നു പേര്‍ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചു നിശ്ചിതസ്ഥലം അവര്‍ക്കു വീതിച്ചു നല്‍കി. പാലക്കാട്ടുകാരായ രണ്ടു പേര്‍ക്കു മാത്രമാണു കൃഷിയെക്കുറിച്ച് അല്‍പമെങ്കിലും അറിയാമായിരുന്നത്. അവര്‍ മറ്റുള്ളവരെ കാര്യങ്ങള്‍ പഠിപ്പിച്ചു. നല്ല ഗുണമേന്‍മയുള്ള വിത്തുകള്‍ സംഘടിപ്പിച്ചു. നടുന്നതിനു മുന്‍പ് നന്നായി നിലം ഒരുക്കി. കൃത്യമായി നനയ്ക്കുന്നതിനു വേണ്ട സംവിധാനങ്ങളൊരുക്കി. മെച്ചപ്പെട്ട ഗ്രൂപ്പിനു സമ്മാനം കൂടി പ്രഖ്യാപിച്ചതോടെ ജീവനക്കാര്‍ ആവേശത്തോടെ കൃഷിയിലേക്കിറങ്ങുകയായിരുന്നു....' സാന്ദ്ര പറയുന്നു.

ജൈവകീടനാശിനി ജവരകീടനാശിനികളല്ലാതെ കീടങ്ങളെ തുരത്താന്‍ മറ്റൊന്നും ഉപയോഗിക്കരുതെന്നു തുടക്കത്തിലേ തീരുമാനമെടുത്തു. ഓഫിസ് കിച്ചണിലെവേസ്റ്റ് വരെ വളമായി ചെടിള്‍ക്കു നല്‍കി. ജൈവസമ്പ്രദായത്തില്‍ കളനാശിനികള്‍ രൂപപ്പെടുത്തി. ഫേസ്ബുക്കില്‍ കൃഷി ചെയ്യുന്നവര്‍ക്ക്ഉപദേശ നിര്‍ദേശങ്ങള്‍ നല്‍μുന്ന ഒരു ഗ്രൂപ്പ് സജീവമായുണ്ട്. സംശയങ്ങള്‍ വന്നപ്പോഴൊക്കെ അവരെയും സമീപിച്ചു.

പയര്‍ വള്ളിയില്‍ പൊറ്റന്‍ വന്നപ്പോള്‍എന്തു കീടനാശിനിയാണു തളിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. അസുഖം ബാധിച്ച ഇലയുടെ ഫോട്ടോയെടുത്തു പരിഹാരം തേടി ഫേസ്ബു ക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒട്ടേറെപോംവഴികളാണു പരിഹാരമായി നിര്‍ദേശിക്കപ്പെട്ടത്. അക്കൂട്ടത്തില്‍പലതും പരീക്ഷിച്ചു. എല്ലാം വിജയം.വിളവില്‍ വെണ്ടപച്ചക്കറികള്‍ക്കു പുറമെ കരിമരം, കരിമ്പന, ഇലൂപ്പ, കര്‍പ്പൂരം, ചന്ദനം, കൂവളം,മുളക്, ജാതി, ബദാം, വഴുതന, തണ്ണിമത്തന്‍, അരുത, മുള്ളന്‍ കൊല്ലിതുടങ്ങിയവയും ഇവിടെയുണ്ട്. ചെടികള്‍ക്കരികിലേക്കു ചെല്ലാനും പരിചരിക്കാനും തുടങ്ങിയതോടെ അവയ്ക്കുംഉന്‍മേഷം ലഭിച്ചതുപോലെ. മനുഷ്യരുടെ സാമീപ്യവും പരിചരണവുമുണ്ടെങ്കില്‍ മരങ്ങളും ചെടികളുമൊക്കെ നമ്മളെയും സ്നേഹിച്ചു തുടങ്ങും സാന്ദ്ര പറയുന്നു.

ഓഫിസ്ജീവനക്കാരുടെ ജന്‍മനക്ഷത്രത്തെ സൂചിപ്പിക്കുന്ന നക്ഷത്രവൃക്ഷങ്ങള്‍ ഇതിനിടെ പുരയിടത്തില്‍ നട്ടു. വെണ്ട, വെള്ളരി, അച്ചിങ്ങപ്പയര്‍ തുടങ്ങിയ ഇനങ്ങളാണ് നല്ല വിളവു നല്‍കിയത്. ആദ്യം വിളവെടുത്തത് ഇവിടെത്തന്നെ പാചകം ചെയ്തു. ബാക്കി വരന്നവ ലേലം ചെയ്യുകയാണ് പതിവ്. സാന്ദ്രയുടെ പിതാവ് തോമസ്ജോസഫായിരിക്കും മിക്കപ്പോഴും ഇതു വാങ്ങുക. 'ഞങ്ങള്‍ക്കു സന്തോഷമായിക്കോട്ടെ എന്നു കരുതി ലേലത്തുകയെക്കാള്‍ കൂടുതല്‍ പണം നല്‍കിയാണു പപ്പ പച്ചക്കറികള്‍ വാങ്ങുന്നത് സാന്ദ്രപറയുന്നു. സിനിമയ്ക്കൊപ്പം കൃഷി സജീവമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. അടുത്ത ഘട്ടം ഓഫിസിന്റെ മട്ടുപ്പാവിലേക്കും ഫ്ലാറ്റിലേക്കും പച്ചക്കറി കൃഷി വ്യാപിപ്പിക്കുമെന്നും ഇവര്‍ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.