Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുകേഷ് മദ്യപൻ, പണത്തോട് ആർത്തി; ഗുരുതര ആരോപണങ്ങളുമായി സരിത

saritha നടി സരിത ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. ​

സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാൾ എങ്ങനെയാണ് നാടിൻെറ ജനപ്രതിനിധിയാകുക?–ചോദ്യം ചലച്ചിത്ര നടി സരിതയുടേത്. കൊല്ലത്തെ ഇടത് സ്ഥാനാര്‍ഥി നടന്‍ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദുബായിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹത്തിൻെറ ആദ്യ ഭാര്യകൂടിയായ അവർ ഇൗ ചോദ്യം ഉന്നയിച്ചത്.    
                                            
സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞതു മുതൽ അയാൾ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. ഞാന്‍ കേരളത്തിന്റെ മരുമകളാണ്. അതിനാല്‍ കേരളത്തില്‍ നിന്നു  നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള സത്യവാങ്മൂലത്തില്‍ നിന്ന് എൻെറയും മക്കളുടെയും പേര് നീക്കം ചെയ്തു. ഇത് തന്നെ ഞെട്ടിപ്പിച്ചുവെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അവർ കരഞ്ഞുകൊണ്ട് പറഞ്ഞു. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചു. മുകേഷിൻെറ സഹോദരിയും പണത്തോട് ആർത്തി കാണിക്കുന്നവരാണ് എന്നും സരിത ആരോപിച്ചു.

തൻെറ മക്കളെ നോക്കാൻ സഹോദരിക്ക് ശമ്പളം നൽകാൻ പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിൻെറ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളിൽ മൗനം പാലിച്ചത്. നടിമാർക്ക് ശബ്ദം നൽകിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് ഞാൻ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷിൽ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോർഡിങ്ങിലാക്കിയത്. മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭർത്താവിൽ നിന്ന് പീഡനം ഏറ്റിട്ടില്ല. മുകേഷ് വീണ്ടും വിവാഹിതനായത് ഞാന്‍ ടെലിവിഷനിലൂടെയാണ് അറിഞ്ഞത്.

ഇപ്പോഴും എൻെറ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിൻെറ പേരിന്‍െറ സ്ഥാനത്ത് മുകേഷിൻെറ പേരാണ്. വസ്തുവകകളുടെ രേഖകളില്‍ ഞങ്ങളുടെ പേരുകള്‍ ഒന്നിച്ചാണുള്ളത്. മുകേഷിനെതിരെ ഒരു വാര്‍ത്തയും പുറത്ത് വരാതിരിക്കാന്‍ കേരളത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. അഭിഭാഷകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തെ കണ്ണടച്ച് പിന്തുണക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് വേണ്ടി അമ്മമ്മാരെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കുന്ന മുകേഷ് ചതിയനും വഞ്ചകനുമാണെന്ന് ജനം മനസിലാക്കും. ആരുടെയും പ്രേരണ കൊണ്ടല്ല തിരഞ്ഞെടുപ്പിന് തലേന്ന് ഇത്തരമൊരു വാർത്താ സമ്മേളനം നടത്തുന്നത്. അച്ഛൻ ജയിച്ച് മന്ത്രിയായാൽ അത് നിങ്ങളുടെ ഭാവിക്ക് നല്ലതാണെന്നും അമ്മമയോട് പ്രശ്നമുണ്ടാക്കരുതെന്ന് പറയണമെന്നും അടുത്തിടെ മുകേഷ് മക്കളോട് ഫോണിലൂടെ പറഞ്ഞു. അയാൾ തോറ്റാലും ജയിച്ചാലും എന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും സരിത പറഞ്ഞു. 

സരിതയ്ക്ക് നീതി ലഭിക്കാൻ വേണ്ടി റാസൽഖൈമയിലെ 100 അമ്മമാരുടെ പിന്തുണയോടെ അധികൃതരെ സമീപിക്കുമെന്ന്​​ ഇവരോടൊപ്പമുണ്ടായിരുന്ന സാമൂഹിക പ്രവർത്തകൻ റിയാസ് പറഞ്ഞു. മൂത്തമകൻെറ എംബിബിഎസ് പഠനത്തിനാണ് അഞ്ച് വർഷം മുമ്പ് സരിത യുഎഇയിലെത്തിയത്. പഠനം പൂർത്തിയാക്കിയ മൂത്തമകൻ റാസൽഖൈമ മെഡിക്കൽ കോളജിൽ ഇൻേറൺഷിപ്പ് ചെയ്യുന്നു. ബിബിഎം ബിരുദ ധാരിയായ രണ്ടാമത്തെ മകൻ ഇവിടെ തന്നെ ജോലി ചെയ്യുന്നു. ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നൽകിയ കേസ് കൊച്ചി കുടുംബകോടതിയുടെ പരിഗണനയിലാണ്. ഇൗ കേസുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.