Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കർണൻ’ ഉപേക്ഷിച്ചത് എന്തുകൊണ്ട്? ഷാജി കൈലാസ് വെളിപ്പെടുത്തുന്നു

mamootty-karnan മമ്മൂട്ടി, ഷാജി കൈലാസ്

മമ്മൂട്ടിയെ നായകനാക്കി കർണൻ എന്ന ബിഗ് ബഡ്ജറ്റ് സിനിമയൊരുക്കാനുള്ള പദ്ധതിയിലാണ് തിരക്കഥാകൃത്തായ പി ശ്രീകുമാറും സംവിധായകൻ മധുപാലും. അൻപത് കോടി ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന സിനിമയുടെ തിരക്കഥ 18 വർഷം മുൻപേ എഴുതി തുടങ്ങിയതാണെന്ന് ശ്രീകുമാർ മനോരമ ഓൺലൈനോട് വെളിപ്പെടുത്തിയിരുന്നു.

സംവിധായകൻ ഷാജി കൈലാസ് ഉൾപ്പടെയുള്ള സംവിധായകർ ഈ തിരക്കഥ വായിച്ചിരുന്നുവെന്നും ഹരിഹരനെപ്പോലെയുള്ളവർ സിനിമയെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഷാജി കൈലാസും ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി. കർണൻ സിനിമയാക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് ഷാജി കൈലാസ് പറയുന്നു.

അഞ്ച് വർഷം മുൻപാണ് ഈ സ്ക്രിപ്റ്റിനെക്കുറിച്ച് ഞാൻ േകൾക്കുന്നത്. ഗംഭീര തിരക്കഥയാണിത്. ഈ തിരക്കഥ സംവിധാനം ചെയ്യണമെന്ന് എനിക്ക് വളരെയേറെ ആഗ്രഹമുണ്ടായിരുന്നു. കാരണം ശ്രീകുമാർ ചേട്ടൻ ഈ തിരക്കഥയ്ക്ക് വേണ്ടിയെടുത്ത പഠനത്തെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം.

ഈ പ്രോജക്ട് ഞാൻ ഉപേക്ഷിക്കാൻ കാരണം ഇതിന്റെ ബഡ്ജറ്റ് ആണ്. അന്ന് ഇതിന് പറ്റിയ നിർമാതാക്കളെയും കണ്ടെത്താനായില്ല. ഷാജി കൈലാസ് പറയുന്നു.