Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാലിന്റെ സിറ്റ; വിഡിയോ കാണാം

shalin

വീണ്ടും സംവിധായികയായി തിളങ്ങി യുവതാരം ശാലിന്‍ സോയ. സ്ത്രീശാക്തീകരണം പ്രമേയമാക്കി സിറ്റ ആണ് പുതിയ ചിത്രം. യൂട്യൂബിൽ റിലീസ് ചെയ്ത സിറ്റയ്ക്ക് സിനിമാലോകത്തുനിന്ന് ഉൾപ്പെടെ മികച്ച പ്രതികരമാണ് ലഭിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തേക്കുമുള്ള ഒരു പെൺകുട്ടിയുടെ യാത്ര ചിത്രീകരിച്ച സിറ്റയിൽ അഭിനയിച്ചിരിക്കുന്നതും ശാലിൻ ആണ്.

ZITA - To Seek | Shaalin Zoya Short Video

സിറ്റ എന്നത് ഇറ്റാലിയൻ വാക്കാണ്. പെൺകുട്ടി എന്നാണ് അർഥം. സെയ്ന്റ് എന്നൊരു അർഥവുമുണ്ട്. ശാലിൻ സോയ ആദ്യമായി സംവിധാനം ചെയ്ത റിവീലേഷന്‍ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. സംവിധാനത്തില്‍ ശാലിന്‍ മികവുകാട്ടിയതായി പ്രമുഖസംവിധായകര്‍ അഭിപ്രായപ്പെട്ടു.

2004ല്‍ ക്വട്ടേഷന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ശാലിന്‍ സോയ പത്തുവര്‍ഷമായി സിനിമയില്‍ സജീവമായുണ്ട്. സമീപകാലത്ത് വിശുദ്ധന്‍ എന്ന ചിത്രത്തിലെ ആനിമോള്‍ എന്ന കഥാപാത്രം ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു. തിരൂരില്‍നിന്നാണ് സിനിമാലോകത്തേക്ക് ഷാലിനെത്തിയത്. ഇനി സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ശാലിന്‍.