Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം; അനുഗ്രഹാശിസ്സുകൾ തേടി ശാലു മേനോൻ ‍

shalu

നടി ശാലു മേനോന്‍ വിവാഹിതയാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. വിവാഹവാർത്ത സ്ഥിരീകരിച്ച് ശാലു തന്നെ രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് ശാലു ഈ വിവരം അറിയിച്ചത്.

ശാലുവിന്റെ കുറിപ്പുകൾ വായിക്കാം–

പ്രിയപ്പെട്ടവരേ , ഞാൻ (ശാലു മേനോൻ) അടുത്ത മാസം എട്ടാം തീയതി വിവാഹിതയാവുന്നു. കൊല്ലം, വാക്കനാട് ഗോകുലത്തിൽ ഗോപാല കൃഷ്ണൻ നായരുടെയും വസന്ത കുമാരി അമ്മയുടെയും മകൻ സജി. ജി. നായർ ആണു വരൻ. വിവാഹം സെപ്റ്റംബർ 8 നു ഗുരുവായൂർ ക്ഷേത്രത്തിൽ ബന്ധുമിത്രാദികൾ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങിൽ നടത്താൻ ആണ്‌ തീരുമാനിച്ചിരിക്കുന്നത്. ഏവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു.

തുടർന്ന് പതിനൊന്നാം തീയതി (ഞായറാഴ്‌ച ആണ്) ചങ്ങനാശ്ശേരി കൊണ്ടൂർ റിസോർട്ടിൽ വച്ചു നടത്തുന്ന വിവാഹ സൽക്കാരത്തിലേക്കു എല്ലാ സുഹൃത്തുക്കളുടെയും സാന്നിധ്യം സദയം ക്ഷണിച്ചു കൊള്ളുന്നു. (നേരിട്ട് അറിയിക്കാൻ വിട്ടുപോയാൽ, ഇത് ഒരു അറിയിപ്പായി കരുതണം എന്നും അപേക്ഷ.) ശാലു പറഞ്ഞു.

Your Rating: