Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വിമാനം വാങ്ങണം; കൈയിൽ പൈസയില്ലെന്ന് ഷാരൂഖ്

shahrukh khan

ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാൻ. പക്ഷെ എന്തു ചെയ്യാം, തന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം സഫലമാക്കാന്‍ നടന്റെ കൈയ്യില്‍ പണം ഇല്ലെന്നാണ് പറയുന്നത്. ആഗ്രഹം മറ്റൊന്നുമല്ല, സ്വന്തമായി ഒരു വിമാനം വാങ്ങിക്കണം. ഒരു ലൈവ് വീഡിയോ ചാറ്റിലാണ് ഷാരൂഖ് തന്റെ ആഗ്രഹത്തെ കുറിച്ചും കഷ്ടപ്പാടിനെ കുറിച്ചും സംസാരിച്ചത്. എനിക്ക് ഒരു സ്വകാര്യ വിമാനം വേണം. ശരിക്കും അതെന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും നടന്‍ പറയുന്നു.

വിമാനമുണ്ടെങ്കിൽ കാര്യങ്ങൾ ചെയ്യാൻ കൂടുതൽ വേഗത വരുമെന്നാണ് നടന്‍ പറയുന്നത്. എല്ലായിത്തും കൂടുതൽ വേഗത്തിൽ എത്താൻ കഴിയും. കൈയ്യില്‍ പണം വരുമ്പോള്‍ സിനിമ നിര്‍മിയ്ക്കണോ വിമാനം വാങ്ങണോ എന്ന ചോദ്യം ഉയരും. പക്ഷെ എപ്പോഴും സിനിമയാണ് ഞാന്‍ തിരഞ്ഞെടുക്കാറുള്ളത്- സ്വന്തമായി റെഡ് ചില്ലി എന്റര്‍ടൈന്‍മെന്റ് എന്ന സിനിമാ നിര്‍മാണ സ്ഥാപനമുള്ള ഷാരൂഖ് ഖാന്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.