Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവദയുടെയും മുരളിയുടെയും അടിപൊളി ഫോട്ടോഷൂട്ട് വിഡിയോ

shivadha-murali

സു സുധി വാത്മീകമെന്ന ചിത്രത്തിലൂടെ നമ്മുടെ ഇഷ്ടനായികമാരുടെ കൂട്ടത്തിലേക്കെത്തിയ നടിയാണ് ശിവദ നായർ. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തിനു പിന്നാലെ വിവാഹജീവിതത്തിലേക്കും ശിവദ കടന്നിരുന്നു. നടൻ മുരളീ കൃഷ്ണയെ ആണ് ശിവദ വിവാഹം കഴിച്ചത്.

Romantic Sivadha & Murali For Vanitha Fashion | ശിവദയും മുരളിയും വനിത ഫാഷനുവേണ്ടി ഒന്നിച്ചപ്പോള്‍

വിവാഹത്തിന് ശേഷം ഇവര്‍ ആദ്യമായി ഒന്നിച്ച് അഭിനയിച്ചു. വനിതാ കവര്‍ ഫോട്ടോഷൂട്ടിന് വേണ്ടിയായിരുന്നു ഇരുവരും ക്യാമറയുടെ മുന്നിലെത്തിയത്.

വിനയൻ ചിത്രമായ രഘുവിന്റെ സ്വന്തം റസിയയിലും ദുൽഖർ നായകനായ സെക്കൻഡ് ഷോയിലും മുരളീ കൃഷ്ണൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബോബി സിംഹ നായകനാകുന്ന വല്ലവനുക്കും വല്ലവന് എന്ന ചിത്രത്തിലാണ് ശിവദയിപ്പോൾ അഭിനയിക്കുന്നത്. സക്കറിയ പോത്തന് ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രമാണ് മുരളി കൃഷ്ണനന്റെ പുതിയ ചിത്രം.