Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ തിരഞ്ഞെടുപ്പ്,‌ അവിടെ സിനിമ, ശ്രീക്ക് തിരക്ക്

sree-nikki

തിരക്കുകളെല്ലാം മാറ്റി വച്ച് ശ്രീശാന്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥിയായാണ് ശ്രീശാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം.

തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയിലും ശ്രീ സിനിമയിലും അരങ്ങേറ്റത്തിനൊരുങ്ങുന്നു. തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണിയുടെ നായകനായി വെള്ളിത്തിരയിലും തിളങ്ങാൻ ഒരുങ്ങുകയാണ് ശ്രീശാന്ത്. താരം നായകനായി എത്തുന്ന ടീം ഫൈവ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. നിക്കി ഗൽറാണിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വാർത്ത ആരാധകരോട് പങ്കുവച്ചത്. ശ്രീശാന്തിനും അണിയറപ്രവർത്തകർക്കുമൊപ്പം നിൽക്കുന്നൊരു സെൽഫിയും നിക്കി പോസ്റ്റ് ചെയ്തു.

sreesanth-nikki

നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറിന്റെയാണു സംഗീതം. ബാബു ആന്റണിയാണു മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത്. ആക്‌ഷൻ ചിത്രമായതിനാൽ ആയോധന കല പരിശീലിക്കുന്ന തിരക്കിലാണു ശ്രീശാന്ത്. ഇലക്ഷൻ പ്രചാരണത്തിന്റെ തിരക്കായതിനാൽ സിനിമയുടെ ചിത്രീകരണം തുടങ്ങാൻ വൈകുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നെങ്കിലും ശ്രീ സിനിമയുമായി സഹകരിക്കാൻ തയാറാകുകയായിരുന്നു. സിനിമയുടെ പൂജ ഇന്നു നടന്നു.

ആസിഫ് അലി–കുഞ്ചാക്കോ ബോബൻ ഒന്നിച്ച രാജമ്മ അറ്റ് യാഹൂ എന്ന ചിത്രത്തിന് ശേഷം നിക്കി നായികയായി എത്തുന്ന മലയാളസിനിമയാണ് ടീം ഫൈവ്. കോ 2 ആണ് നിക്കിയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം.

Your Rating: