Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണ്‍ നാളെ കേരളത്തിൽ

sunny

നഗരം കാത്തിരുന്ന താരനിശയ്ക്ക് ഒരുനാള്‍ കൂടി. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നാളെ താരമാമാങ്കം. മലയാളത്തിലേയും ബോളിവുഡിലെയും കോളിവുഡിലെയും മിന്നും താരങ്ങൾ ആരാധകരുടെ മനസ്സു കീഴടക്കും സെറ– വനിത ഫിലിം അവാർഡ് േവദിയില്‍ ഇടിമിന്നലിെന്‍റ തിളക്കമുള്ള നൃത്തച്ചുവടുകളുമായി ബോളിവുഡിന്റെ ബിപാഷ ബസു എത്തുന്നു. ആദ്യ ചിത്രമായ റാസ് മുതല്‍ സിനിമാപ്രേമികളുെട ആരാധാനാപാത്രമാണ് ബിപാഷ.

ജോൺ എബ്രഹാമുമൊത്തുള്ള ജിസം, ഇംമ്രാൻ ഹക്ഷ്മിയുമൊത്തുള്ള റാസ് ത്രീ, കരൺ സിങ് ഗ്രോവറുമൊത്തുള്ള എലോൺ തുടങ്ങി എല്ലാ ചിത്രങ്ങളും ഭാഷയുെട അതിര്‍ വരമ്പുകളില്ലാതെ മലയാളികളുെട മനസ്സിലുണ്ട്.

രണ്ട് തവണ യുകെ മാഗസീൻ ഈസ്റ്റേൺ ഐയുടെ സെക്സിയസ്റ്റ് വുമൺ ഇൻ ഏഷ്യ പട്ടം നേടിയ ബിപാഷയുടെ ബീഡി ജലൈലാ.. ഫൂങ്ക് ദേ.. തുടങ്ങിയ ഐറ്റം നമ്പറുകൾ ആരാധകർ എന്നും നെഞ്ചോട് ചേർത്തു വയ്ക്കുന്നവയാണ്. മലയാളികൾക്കായി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിത മാസിക ഒരുക്കുന്ന വേദിയിലും ബിപാഷയുടെ ഐറ്റം നമ്പറുകൾ നിറയും.

താരത്തിളക്കത്താൽ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രരാവിനെ തീക്ഷ്ണമാക്കാൻ, യുവഹൃദയങ്ങളുടെ താരം സണ്ണി ലിയോൺ അടിെപാളി ഡാന്‍സ് നമ്പരുകളുമായി വരുന്നു. ഗ്ലാമര്‍ ത്രില്ലർ മൂവികളിലൂടെ ബോളിവുഡിന്റെ പുതിയ സെൻസേഷനായ താരമായ സണ്ണി ലിേയാണ്‍ ആദ്യമായാണ് േകരളത്തിലെ ഒരു േവദിയില്‍ എത്തുന്നത്.

പൂജാ ഭട്ടിെന്‍റ ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സണ്ണി ഒറ്റ ചിത്രം കൊണ്ടുതന്നെ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി. സിഖ് മാതാപിതാക്കളുടെ മകളായി കാനഡയിലെ ഒൻടാരിയോയിൽ ജനിച്ച ഈ സുന്ദരി ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനഞ്ചോളം ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചു. മസ്തിസാദെയാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അമീർ ഖാൻ അടക്കമുള്ളവർ സണ്ണിക്കൊപ്പം അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നു പ്രഖാപിച്ചത് അടുത്തിടെ വാർത്തകളിൽ ചര്‍ച്ചാ വിഷയമായിരുന്നു.

ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളെ സാക്ഷി നിർത്തി മലയാളത്തിലെ അഭിനയപ്രതിഭകൾ കേരളത്തിലെ ജനങ്ങൾ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത പുരസ്കാരങ്ങൾ ഏറ്റു വാങ്ങും. കേരള ജനതയുടെ മികച്ച നിലവാരം വ്യക്തമാക്കുന്ന വിധിയെഴുത്തായ താരമേളയുടെ മുഖ്യ സ്പോൺസർ സെറയാണ്. പവേർഡ് ൈബ ജോസ്കോ ജ്വല്ലേഴ്സ്. ഫെഡറൽ ബാങ്ക്, മഹാലക്ഷ്മി സിൽക്ക്സ്. ബ്രാഹ്മിൺസ്. ചന്ദ്രിക, എൻചാൻഡർ,എംആർഎഫ് വേപോക്യൂർ പെയ്ന്റ്സ്,മെറിബോയ്,ഡബിൾ ഹോഴ്സ്, ചിക് കിങ്,ക്രിസിൽ, ഡാസ്‌ലർ, ഗൾഫ്ഗേറ്റ്,റിപ്പോസ്,ഇൻഡ്രോയൽ പ്രോപ്പർടിസ്,എൻസ്റ്റൈൽ, ബ്ലോസം, റിലയൻസ് െട്രൻഡ്സ്, ഹാപ്പി, ഇൻഷേപ്പ് എന്നിവർ സഹ പ്രായോജകരാണ്.

Your Rating: