Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയ്ക്ക് സാക്ഷാൽ സണ്ണി ലിയോണിന്റെ മറുപടി

jayasurya-suuny

വനിത അവാർഡ് നിശയ്ക്കെത്തിയ സണ്ണി ലിയോണെ പ്രശംസിച്ച് നടൻ ജയസൂര്യ എഴുതിയ കുറിപ്പും സെൽഫിയും സോഷ്യൽമീഡിയയില്‍ വൈറലായിരുന്നു. ദേശീയ മാധ്യമങ്ങൾ വരെ ഈ സെൽഫി വാർത്തയാക്കി. ജൂഡ് ആന്റണി, അജു വർഗീസ്, സംവിധായകൻ അജയ് വാസുദേവ് തുടങ്ങിയ പ്രമുഖർ ജയസൂര്യയുടെ ഫേസ്ബുക്ക് ചിത്രത്തിന് താഴെ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു

ഇപ്പോഴിതാ സാക്ഷാൽ സണ്ണി ലിയോൺ തന്നെ ജയസൂര്യയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സണ്ണി ജയസൂര്യയ്ക്ക് മറുപടി നല്‍കിയത്. ‘Thank you Jayasurya for such kind words!! എന്നായിരുന്നു സണ്ണിയുടെ മറുപടി.

‘ജോസഫേ കുട്ടിക്ക് മലയാളം അറിയാം’ , മലയാള മണ്ണിൽ കാലു ചവിട്ടയപ്പോഴെക്കും മലയാളം പഠിച്ചോ?? അതാണ്‌.. സണ്ണി ചേച്ചി ങ്ങടെ മുത്താണ് ’ എന്നു തുടങ്ങിയ രസകരമായ കമന്റുകളാണ് സണ്ണിയുടെ കമന്റിന് മറുപടിയായി ആരാധകർ കുറിക്കുന്നത്.

സണ്ണി ലിയോണെ പ്രശംസിച്ച് ജയസൂര്യ എഴുതിയ കുറിപ്പ് വായിക്കാം– ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് പറഞ്ഞതിങ്ങനെ: ‘സണ്ണി ലിയോണ്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങല്‍ കാത്തിരിക്കുകയായിരുന്നു ആ വരവിനായി. സണ്ണി ലിയോണിന് പകരം സണ്ണി വെയ്ന്‍ വന്നപ്പോള്‍ സര്‍വത്ര മൂഡും പോയി. അപ്പോഴത്തെ ദുഖം ക്യാമറയ്ക്ക് മുന്നില്‍ ആയിരുന്നെങ്കില്‍ മിനിമം രണ്ട് ഓസ്‌കര്‍ എങ്കിലും കിട്ടിയേനെ. വീട്ടില്‍ ആരോ മരിച്ച പോലെ ആയിരുന്നു അജു വര്‍ഗീസിന്റെ മുഖഭാവം.

Which sunny leone supriya..? അങ്ങനെ ഒരു കുട്ടി ജീവിച്ചിരിപ്പുണ്ടോ..?? അതായിരുന്നു പ്രിഥ്വിരാജിന്റെ സംശയം. വിജയ്, ഷാനി, ശക്തിശ്രീ അങ്ങനെ എല്ലാരും നില്‍ക്കെ സണ്ണി ലിയോണ്‍ ആ വഴി പാസ്സ് ചെയ്ത് പോയി. ഞങ്ങള്‍ എല്ലാവരും സംസാരിച്ചു, ഫോട്ടോയും എടുത്തു. 2 മിനിട്ട് കൊണ്ട് ഞങ്ങള്‍ക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന രീിരലു േഒക്കെ മാറിപോയി. അത്ര പ്ലീസിംഗും റെസ്പക്‌റ്റോടും കൂടിയാണ് അവര്‍ ഞങ്ങളോട് സംസാരിച്ചത്. ഒരു നല്ല വ്യക്തിത്വം. ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ ഞാന്‍ പറയും ഏറ്റവും qualtiy ഉള്ള സ്ത്രീ അവരാണ്. ‘

Your Rating: