Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോനേ... ജയാ..നിനക്കുള്ളത് നിന്നെ തേടി വരും : സുരാജ്

jayasurya

ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ജസയൂര്യയ്ക്ക് സുരാജ് വെഞ്ഞാറമൂടിന്റെ വക അഭിനന്ദനം. രണ്ടു വർഷം മുൻപ് മികച്ച നടനുള്ള ദേശീയ അവാർഡ് സുരാജിനായിരുന്നു.

The Real Hard work Has Been Paid By the Nation ... Jayasurya heart emoticon മോനേ... ജയാ..നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും.... മലയാളി പ്രേക്ഷകർക്ക് ഇത് അഭിമാന നിമിഷം... ഈ എനിക്കും... സുരാ‍ജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ബെൻ എന്ന ചിത്രത്തിൽ എന്റെ മകൻ ബെന്നായി അഭിനയിച്ച ഗൗരവ് മേനോനും എന്റെ ആശംസകൾ.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ജയസൂര്യയെ ഒഴിവാക്കിയതിനെതിരെ സോഷ്യൽ മീഡിയയിലെല്ലാം വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ എന്തായാലും ജയസൂര്യയ്ക്ക് ലഭിച്ചിരിക്കുന്ന ഈ അവാർഡ് മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കാൻ വക നൽകുന്നതാകുന്നു.

Your Rating: