Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി എൻഎഫ്ഡിസി ചെയർമാനാകും

suresh-gopi

സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാകും. കേന്ദ്രസർക്കാരിൽ നിന്ന് സുരേഷ് ഗോപിക്ക് ഇതു സംബന്ധിച്ച ഉറപ്പ് ലഭിച്ചു. സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നുണ്ടായേക്കും. നിയമനം ലഭിച്ചാൽ ഈ പദവിയിലെത്തുന്ന ആദ്യമലയാളി ആയിരിക്കും സുരേഷ് ഗോപി.

ഇതിനു മുന്നോടിയായി കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, രാജ്യവർധൻ സിങ് റാത്തോർ എന്നിവരുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനം ഏറ്റെടുക്കാനുള്ള സന്നദ്ധത സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം.

രാജ്യത്തേക്ക് വിദേശ ചിത്രങ്ങൾ സ്ക്രീൻ ചെയ്ത് കൊണ്ടുവരുന്നതും ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിർമിക്കുന്ന ചിത്രങ്ങൾ വിദേശത്തേക്ക് അയയ്ക്കുന്നതും ദേശീയ ചലച്ചിത്ര വികസന കോർപറേഷനാണ്. ബിജെപി സർക്കാർ അധികാരമേറ്റശേഷം കേരളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ പദവി കൂടിയാകും ഇത്. നേരത്തെ ഇ.ശ്രീധരനെ ദേശീയ റയിൽവേ ഉപദേശക സമിതിയിൽ നിയമിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.