Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുവിക്കരയില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സുരേഷ് ഗോപി

suresh-gopi-bjp

ബി.ജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ അരുവിക്കരയില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപി തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചോദിക്കാനിറങ്ങുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതി ഇനി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒരു മാർഗം തെളിഞ്ഞിരിക്കുകയാണ്. ഈ മാർഗം സുതാര്യമാണോ എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിസഭയും പരിശോധിക്കുകയാണ് വേണ്ടത്.

സാധാരണ പ്രജകളെന്ന പോലെയാണ് ഇക്കാര്യം പറയുന്നത്. ഇനി ഒാരോ കാര്യങ്ങൾ പറഞ്ഞ്് ജയലളിതയ്ക്ക് വഴിയൊരുക്കി കൊടുക്കരുത്. വിഴിഞ്ഞത്തെ ജനസമൂഹം പറയുന്നത് അവർക്കത് വേണമെന്നാണ്. അതിനാണ് പ്രാധാന്യം നൽകേണ്ടത്- സുരേഷ് ഗോപി പറഞ്ഞു.