Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ് ദി വിന്നർ ഈസ്....മൈ പൊണ്ടാട്ടി

suriya-jyothika

ആൻഡ് ദി വിന്നർ ഈസ്....മൈ പൊണ്ടാട്ടി. ജോയെ വേദിയിലേക്ക് സൂര്യ ഇങ്ങനെ ക്ഷണിച്ചപ്പോൾ ആരവം അതിരുകടന്നു. ഭർ‌ത്താവ് തന്നെ ഭാര്യയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം സമ്മാനിക്കുന്ന അപൂർവ്വതയ്ക്കും പിന്നെ സൂര്യയുടെ ഈ കിടിലൻ അനൗൺസ്മെന്റിനും സാക്ഷിയാകാനായി ഫിലിം ഫെയർ പുരസ്കാരത്തിനെത്തിയവർക്ക്.

കറുപ്പ് വസ്ത്രമണി‍ഞ്ഞെത്തിയ ഇരുവരും വർത്തമാനം കൊണ്ടും ഭംഗികൊണ്ടും വേദിയേയും സദസിനേയും കയ്യിലെടുത്തു. 36 വയതിനിലെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തമിഴിലെ മികച്ച നടിക്കുള്ള ക്രിട്ടിക്സ് ജൂറി പുരസ്കാരമാണ് ജ്യോതികയ്ക്ക് ലഭിച്ചത്.

jyothika-suriya

വിവാഹവും പിന്നെ അമ്മയുടെ റോളും ഗംഭീരമാക്കിയതിനു ശേഷമാണ് ജ്യോതിക വീണ്ടും സിനിമയിലെത്തിയത് ഈ ചിത്രത്തിലൂടെയാണ്. അതിനു തന്നെ ഫിലിം ഫെയർ പുരസ്കാരം നേടാനുമായി ജ്യോതികയ്ക്ക്. ആ പുരസ്കാരം സൂര്യയിൽ നിന്നേറ്റുവാങ്ങാനുള്ള ഭാഗ്യവുമുണ്ടായി. സിനിമയ്ക്കകത്തും പുറത്തും ഈ നടൻ അന്നും ഇന്നും ഇവർ രണ്ടു പേരും എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. 2006ലായിരുന്നു സൂര്യയും ജ്യോതികയും തമ്മിലുള്ള വിവാഹം.  

Your Rating: