Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി ആരാധകരോട് ഏറെ സ്നേഹം; സൂര്യ

surya-kochi

നല്ല കഥ കിട്ടിയാൽ താനും ജ്യോതികയും വൈകാതെ ഒരുമിച്ചു സിനിമ ചെയ്യുമെന്നു സൂര്യ.. ഒരു കഥ കേട്ടിരുന്നു. അവർ 10 മാസം സമയം ചോദിച്ചിട്ടുണ്ട്. നല്ലൊരു കഥയുമായി തിരികെയെത്തുമെന്നാണ് പ്രതീക്ഷ. അതും ഒരു മലയാളിയാണെങ്കിലും പേര് ഇപ്പോൾ പറയാൻ കഴിയില്ല.

36 വയതിനിലെ ജ്യോതികയ്ക്കു നൽകിയ മലയാളത്തോട് നന്ദിയുണ്ട്. മഞ്ജു വാര്യരോടും റോഷൻ ആൻഡ്രൂസിനോടും നന്ദിയുണ്ട്. നല്ല കഥകൾ സ്വീകരിക്കുന്ന കാര്യത്തിൽ മലയാളികൾ ഏറെ മുന്നിലാണ്. മാസ് എന്ന പുതിയ ചിത്രം ഒരു പ്രേതകഥയല്ല. വെങ്കിട്ട് പ്രഭുവിന്റെ ശൈലിയിലുളള എല്ലാവരെയും ആകർഷിക്കുന്ന ചിത്രമായിരിക്കും. ചിത്രത്തിന്റെ പ്രിവ്യു കണ്ടവർ നല്ല അഭിപ്രായമാണു പറയുന്നത്. ഏറെ പ്രതീക്ഷകളോടെയാണു താനിരിക്കുന്നതെന്നും സൂര്യ പറഞ്ഞു.

മലയാളി ഫാൻസ് തന്റെ സിനിമ അനൗൺസ് ചെയ്യുമ്പോൾ തന്നെ പോസ്റ്ററുകൾ തയ്യാറാക്കുന്നവരാണ്. അവരോട് ഏറെ സ്നേഹമുണ്ട്. 1997ൽ വിജയ്ക്കൊപ്പം തിരുവനന്തപുരത്ത് ഷൂട്ടിങിനെത്തിയപ്പോൾ ആരാധകർ വിജയ്ക്കു പിന്നാലെ ഒാടുന്നതു കണ്ടിട്ടുണ്ട്. കാറിൽ ഇരുന്നു വിജയ് കൈവീശി കാണിക്കുന്നതു കണ്ടാൽ തന്നെ അവർക്കു സന്തോഷമാണ്. അന്നു ഞാൻ മനസിൽ ആലോചിച്ചിരുന്നു എന്നെങ്കിലും ഇത്രയും സ്നേഹം എനിക്കും കിട്ടിയെങ്കിലെന്ന്.

17 വർഷത്തിനിപ്പുറം ആ സ്നേഹം എനിക്ക് ലഭിക്കുന്നുണ്ട്. അതിൽ താനേറെ കൃതാർത്ഥനാണെന്നും സൂര്യ പറഞ്ഞു. രണ്ടു ദിവസം കേരളത്തിൽ ചെലവഴിച്ച സൂര്യയും ജ്യോതികയും ആലപ്പുഴയിൽ ഹൗസ് ബോട്ടിലും കഴിഞ്ഞ ദിവസം യാത്ര ചെയ്തിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.