Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി ഒരു പീറസിനിമ: ടി. പത്മനാഭൻ

t-padmanabhan ബാഹുബലി പോസ്റ്റർ, ടി. പത്മനാഭൻ

യുക്തിഹീനമായ ഒരു പീറസിനിമയാണ് ബാഹുബലിയെന്ന് പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ. ബാഹുബലി സിനിമയ്ക്ക് അവാർ‍‍ഡ് കൊടുത്തത് വഴിതെറ്റിക്കുന്നത് തന്നെയാണ്, അന്യായമാണ്. ഇത് ഞാനെവിടെയും പറയും. ടി. പത്മനാഭൻ പ്രശസ്തമാധ്യമത്തിലൂടെയാണ് തന്റെ അഭിപ്രായം പ്രകടമാക്കിയത്.

‘കണ്ടിട്ട് സഹിക്കാൻപറ്റാതെ ഇറങ്ങിപ്പോന്ന സിനിമയാണ് ‘ബാഹുബലി’. ഇതൊക്കെ സിനിമായണെന്ന വിശ്വാസമുണ്ടാക്കുന്നു എന്നതാണ് ഈ അവാർഡുകൾകൊണ്ടുളള ആപത്ത്. കഴിവുള്ള എത്രയോ ചെറുപ്പക്കാർ നമ്മുടെ നാട്ടിൽ സിനിമയെടുക്കുന്നുണ്ട്. അവർക്ക് കിട്ടേണ്ടതാണ് ഇത്തരം വിരുതന്മാർ തട്ടിയെടുക്കുന്നത്.ഒരു കലാരൂപത്തെയും ഇങ്ങനെ അവാർഡുകൊടുത്ത് അപമാനിക്കാൻ പാടില്ല, അവാർഡുകൾക്ക് തന്നെ ഒരു നാണക്കേടാണ് ഇത്തരം ഇടപാടുകൾ.

നമ്മുടെ സത്യജിത്ത് റായ്‌യും വിറ്റോറിയ ഡിസീക്കയുമൊക്കെ ‘ബാഹുബലി’ സിനിമയുടെ സംവിധായകൻ രാജമൗലിയുടെ മുന്നിൽ അപ്രാപ്തരാണ്. നമ്മുടെ കുറിച്യരുടെ കണ്ണവംകാട്ടിൽ രാപകലില്ലാതെ ചിത്രീകരണം നടത്താൻ രാജമൗലിക്ക് ഒത്താശ ചെയ്തുകൊടുത്തത് സർക്കാർ ആണ്‌. ചിത്രീകരണം കഴിഞ്ഞ് രാജമൗലിയും കൂട്ടരും ഇടം കാലിയാക്കിയപ്പോൾ അവർ ഉപേക്ഷിച്ചു പോയ പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ദിവസങ്ങൾ വേണ്ടി വന്നു. ഈ അന്യായത്തിനെതിരെ പിണറായി വിജയൻ പ്രതിഷേധം അറിയിച്ച് ജാഥ നടത്തിയിരുന്നു. ചിത്രീകരണം കഴിഞ്ഞ് അവർ പോകുമ്പോൾ കാട്ടിലുപേക്ഷിച്ച മാലിന്യം പോലെ നമ്മുടെ മനസ്സിലും മാലിന്യം നിക്ഷേപിക്കുന്ന സിനിമയാണ്‌ ‘ബാഹുബലി’. ടി. പത്മനാഭൻ പറഞ്ഞു.

ബാഹുബലിയ്ക്ക് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നൽകിയതിൽ പ്രതിഷേധിച്ച് ഡോ.ബിജു , സനൽകുമാർ ശശിധരൻ, പ്രകാശ് ബാരെ തുടങ്ങിയ പ്രമുഖർ രംഗത്തെത്തിയിരുന്നു.

വയറ് നിറച്ച് ഉണ്ട്, എസിയിൽ ഇരുന്ന് ഉറങ്ങുന്നവർക്ക് കൊടുക്കാൻ പറ്റുന്ന സിനിമയാണ് ബാഹുബലി. ആ ചിത്രം മോശമെന്നല്ല. അതുപോലുള്ള സിനിമകളും ഉണ്ടാകണം. പക്ഷേ ഇതിന് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകി ആദരിക്കുമ്പോൾ ഇന്ത്യൻ സിനിമകൾ ഏത് തലത്തിലാണ് നിൽക്കുന്നതെന്ന ചോദ്യം വരും. പറയുന്നത് യുവസംവിധായകൻ സനൽകുമാർ ശശിധരൻ. ബാഹുബലി ഈ അവാർഡ് അർഹിക്കുന്നില്ലെന്ന് നടനും നിർമാതാവുമായ പ്രകാശ് ബാരെ പറഞ്ഞു.

Your Rating: