Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ് ഗ്രേറ്റ് ഫാദറായി മമ്മൂട്ടി; ഫസ്റ്റ്ലുക്ക്

the-great-father-mammootty

മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന പുതിയ ചിത്രം ദ് ഗ്രേറ്റ് ഫാദറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസ് ആണ് നിർമിക്കുന്നത്.

ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിൽ സ്നേഹയാണ് നായിക. മമ്മൂട്ടിയുടെ ഭാര്യയായാണ് സ്നേഹ അഭിനയിക്കുന്നത്. ബേബി അനിഖ മകളായി എത്തുന്നു. ഈ മാസം തൃശൂരില്‍ ചിത്രീകരണം ആരംഭിക്കും.

സ്റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും മമ്മൂട്ടി. ആര്യ പ്രധാന റോളില്‍ ചിത്രത്തിലെത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. ഉറുമി,ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. 

Your Rating: