Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് യഥാർത്ഥ നാഗവല്ലി; ഡയലോഗ് കേൾക്കാം

durga-shobhana ദുർഗ, ശോഭന

മലയാള സിനിമാ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് ഫാസിലിന്‍റെ മണിചിത്രത്താഴിനും കഥാപാത്രം നാഗവല്ലിക്കുമുള്ളത്. ഈ നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഡബ്ബിങ് ആര്‍ടിസ്റ്റായ ഭാഗ്യലക്ഷ്മിയല്ലെന്നും പകരം ദുര്‍ഗയാണെന്നുമുള്ള ഫാസിലിന്‍റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. വൈകിയാണെങ്കിലും തന്നെ അംഗീകരിച്ചതിന്‍റെ സന്തോഷത്തിലാണ് ദുര്‍ഗ‍. വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവര്‍ മനോരമ ന്യൂസിനോട് മനസ് തുറക്കുന്നു.

നാഗവല്ലിയുടെ ശബ്‌ദത്തിന്‌റെ ക്രെഡിറ്റ്‌ ആരുവേണമെങ്കിലും കൊണ്ടുപൊയ്‌്‌ക്കോട്ടെ തനിക്കതില്‍ യാതൊരു വിഷമവുമില്ലെന്ന്‌ ഭാഗ്യലക്ഷ്‌മിയും മനോരമഓണ്‍ലൈനിനോട്‌ പ്രതികരിച്ചിരുന്നു.

Durga the real Nagavally speaking | Manorama News

സംഭവത്തെക്കുറിച്ച് ഫാസിലിന്റെ പ്രതികരണം–അവസാനനിമിഷമാണ്‌ ദുര്‍ഗയെ നാഗവല്ലി എന്ന കഥാപാത്രത്തിന്‌ ഡബ്ബ്‌ ചെയ്യാനായി ക്ഷണിക്കുന്നത്‌. അപ്പോഴേക്കും ടൈറ്റില്‍ വര്‍ക്കുകളെല്ലാം കഴിഞ്ഞിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ അവസാനനിമിഷം ടൈറ്റില്‍ മാറ്റൊനൊന്നും സാധിക്കുമായിരുന്നില്ല.

MANICHITRATHAZHU - Sobhana National Award winning Scene

നാഗവല്ലിയുടെ ശബ്ദം നല്‍കിയത്‌ ദുര്‍ഗയാണെന്ന്‌ മനോരമ ആഴ്‌ച്ചപതിപ്പിലെ ഓര്‍മപൂക്കള്‍ എന്ന പംക്തിയിലൂടെ 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഫാസില്‍ ഈ സത്യം വെളിപ്പെടുത്തുന്നത്‌. ആദ്യം ഭാഗ്യലക്ഷ്‌മി തന്നെയായിരുന്നു ഡബ്ബ്‌ ചെയ്‌തത്‌ എന്നാല്‍ പിന്നീട്‌ മറ്റൊരു സംവിധായകന്‌റെ നിര്‍ദേശപ്രകാരം ദുര്‍ഗയെക്കൊണ്ട്‌ ഡബ്ബ്‌ ചെയ്യിക്കുകയായിരുന്നു. ഈ വിവരം ഭാഗ്യലക്ഷ്‌മിക്ക്‌ അറിയില്ലായിരുന്നു ഫാസില്‍ എഴുതിയത്‌. എഴുതിക്കഴിഞ്ഞ വിഷയത്തെക്കുറിച്ച്‌ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന്‌ ഫാസില്‍ വ്യക്തമാക്കി.