Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമല പോളുമായുള്ള വിവാഹമോചനം; പ്രതികരണവുമായി വിജയ്

vijay-amala

സിനിമാരംഗത്തെ ഞെട്ടിച്ച വാർത്തയായിരുന്നു അമല പോളും എ എൽ വിജയ്‌യുമായുള്ള വിവാഹമോചന വാർത്ത. ദേശീയമാധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച വാർത്ത വന്നെങ്കിലും ഈ വിഷയത്തില്‍ ഇരുവരും പ്രതികരണവുമായി എത്താതിരുന്നതും ചൂടു കൂട്ടി. രണ്ടു വർഷം നീണ്ടു നിന്ന വിവാഹബന്ധത്തിന് എങ്ങനെ വിള്ളൽ വീണുവെന്ന കാര്യം ഇതുവരെയും വ്യക്തമല്ല.

വിവാഹശേഷമുള്ള അമലയുടെ സിനിമാ മോഹമാണ് ബന്ധത്തിന് വിള്ളൽ വീഴാൻ കാരണമെന്നാണ് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം അമല തുടരെ തുടരെ ചിത്രങ്ങളിൽ കരാർ ഒപ്പിടുകയായിരുന്നു. ഇത് വിജയ്‌യുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നെന്നാണ് റിപ്പോർട്ട്. മാത്രമല്ല അമലയുടെയും വിജയ്‌യുടെയും ജീവിതരീതിയിലും ഒത്തൊരുമ ഇല്ലായിരുന്നെന്നും അടുത്തസുഹൃത്തുക്കളും വ്യക്തമാക്കി.

ഈ വിഷയത്തിൽ വിജയ്‌യുടെ പ്രതികരണം ഇങ്ങനെ. ‘ഇപ്പോൾ ഇതിനെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങൾ ഇതിൽ ബന്ധപ്പെട്ട് കിടക്കുന്നു. എന്തുതന്നെ ആയാലും ഞാൻ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകും.–വിജയ് പറയുന്നു. എന്നാൽ അമല പോൾ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയാറാല്ല.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.

ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോള്‍ ഒടുവില്‍ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയില്‍ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോള്‍ നടി. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും നടി കരാർ ഒപ്പിട്ടിട്ടുണ്ട്. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

എ എൽ വിജയ്‌യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിൾ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. മറ്റൊരു കാര്യം കൂടിയുണ്ട്. ഈ സിനിമയിൽ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോൾ ആണ്.  

Your Rating: