Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരം പിൻവലിച്ചു; ക്രിസ്മസ് ചിത്രങ്ങൾ ഇറങ്ങും

christmas-relase-2015

തിയറ്റർ‌ സമരം പിൻവലിച്ചു. ക്ഷേമനിധി സെസ് വർധിപ്പിച്ചു. ക്രിസ്മസ് ചിത്രങ്ങൾ ഇറങ്ങും. സെസ് 3 രൂപയിൽ നിന്നും 5 രൂപയാക്കി. നാളെ മുതൽ എ ക്ലാസ് തുറക്കും

സാംസ്കാരിക ക്ഷേമനിധി ബോർഡിലേക്കുള്ള സെസ് പിരിക്കുന്നതിനെ ചൊല്ലിയാണ് ഇക്കുറി തിയറ്റർ സമരം. ടിക്കറ്റൊന്നിന് ക്ഷേമനിധി സെസ് തുകയായ മൂന്ന് രൂപ മുൻകൂർ നൽകാതെ ടിക്കറ്റ് സീൽ ചെയ്ത് നൽകില്ലെന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് തിയറ്ററുകൾ അടച്ചിട്ടത്. സിനിമ ടിക്കറ്റുകളിൽ സെസ് പിരിച്ച് സാമൂഹിക പ്രവർത്തക ക്ഷേമ ഫണ്ടിൽ അടക്കണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചാർലി ,ദിലീപിന്റെ 2 കൺട്രീസ്, ഫ്രൈഡേ ഫിലിംസിന്റെ അടി കപ്യാരേ കൂട്ടമണി, ഉണ്ണി മുകുന്ദന്റെ സ്റ്റൈൽ, മഞ്ജു വാരിയറുടെ ജോ ആൻഡ് ദ് ബോയ് എന്നീ ചിത്രങ്ങളാണ് ക്രിസ്മസിന് തിയറ്ററുകളിലെത്തുന്നത്.

നിലവിൽ ഈ വെള്ളിയാഴ്ച അന്യഭാഷചിത്രങ്ങൾ മാത്രം റിലീസിനെത്തും. ഷാരൂഖ് ഖാന്റെ ദിൽവാലേ, രൺവീർ സിങിന്റെ ബജ്രാറോ മസ്താനി, ധനുഷിന്റെ തങ്കമകൻ എന്നീ ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.