Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി–ഇന്ദ്രജിത്ത് മൾട്ടിസ്റ്റാർ ചിത്രം ടിയാൻ

tiyan

പൃഥ്വിരാജ് ഇന്ദ്രജിത്ത് എന്നിവർ ഒന്നിക്കുന്ന മൾടിസ്റ്റാർ ചിത്രം ടിയാൻ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും. മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രജിത്തിനെ നായകനാക്കി േനരത്തെ കാഞ്ചി എന്ന ചിത്രമൊരുക്കിയ ആളാണ് കൃഷ്ണകുമാർ.

പൃഥ്വിയ്ക്കും ഇന്ദ്രനും പുറമെ ഷൈന്‍ ടോം, മുരളി ഗോപി, അനന്യ നായര്‍ തുടങ്ങിയവർ മറ്റുകഥാപാത്രങ്ങളാകുന്നു. ഗാനങ്ങള്‍ ഗോപി സുന്ദര്‍. ജൂലൈ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ ആരംഭിക്കും.മുംബൈ, പൂനൈ, ബദരീനാഥ് എന്നിവിടങ്ങളിലും സിനിമ ചിത്രീകരിക്കുന്നുണ്ട്.

2015 കുംഭമേളയില്‍ നാസികില്‍ ടിയാന്റെ ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹനീഫ് മുഹമ്മദാണ്.  

Your Rating: