Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2015 ലെ പത്ത് മികച്ച ട്രെയിലറുകൾ

top-trailers

സിനിമ കാണാനുള്ള പ്രതീക്ഷ പ്രേക്ഷകരിൽ വർധിപ്പിക്കുന്ന ഘടകങ്ങളാണ് പോസ്റ്ററുകളും ട്രെയിലറുകളും. ട്രെയിലറിൽ വൻപ്രതീക്ഷ നൽകി സിനിമ തിയറ്ററുകളിലെത്തുമ്പോൾ അത് നഷ്ടപ്പെടുത്തുന്ന ചിത്രങ്ങളും ഇല്ലാതില്ല. ചില സിനിമകളുടെ ട്രെയിലർ സംവിധായകർ പുറത്തിറക്കാതിരുന്നിട്ടുമുണ്ട്. കഴിഞ്ഞ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ പത്ത് മികച്ച ട്രെയിലറുകൾ നോക്കാം....

ചാര്‍ലി

ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം ചാർലിയുടെ ട്രെയിലർ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ ആറുലക്ഷത്തിന് മുകളിൽ ആളുകളാണ് ട്രെയിലർ കണ്ടതും.

Charlie Malayalam Movie Official Trailer HD | Dulquer Salmaan

ലോഹം

രഞ്ജിത്–മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ. മോഹൻലാലിന്റെ മീശ പിരിയുമായി ട്രെയിലർ ആരാധകർക്കിടയിൽ തരംഗമായി മാറി.

Loham Official Trailer HD : Mohanlal, Ranjith

ഉട്ടോപ്യയിലെ രാജാവ്

മമ്മൂട്ടിയും കമലും ഒന്നിച്ച ചിത്രം. കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും കമലും ഒരുമിച്ച ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരുന്നത്.

Utopiayile Rajavu Official Trailer

റാണി പത്മിനി

ഗ്യാങ്സ്റ്ററിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം. മഞ്ജു വാരിയറും റിമ കല്ലിങ്കലുമായിരുന്നു നായികമാരായി എത്തിയത്.

Rani Padmini - Official Trailer l Manju Warrier l Rima Kallingal

ഡബിള്‍ ബാരല്‍

പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലിജോ ജോസ് പല്ലിശേരി ഒരുക്കിയ ചിത്രം. പുതുമയാർന്ന അവതരണത്തോടെയുള്ള ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Double Barrel Official Theatrical Trailer

ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി

സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, സണ്ണി വെയ്‍ന്‍, റീനു മാത്യൂസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Lord Livingstone 7000 Kandi - Theatrical Trailer

കുഞ്ഞിരാമായണം

ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ വര്‍ക്കി നിർമ്മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Kunjiramayanam Official Trailer | Ft Vineeth & Dhyan Sreenivasan

ഭാസ്കർ ദ് റാസ്ക്കല്‍

മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക.

Bhaskar The Rascal Official Trailer

എന്നു നിന്റെ മൊയ്തീൻ

കാഞ്ചനമാലയുടെയും മൊയ്തീന്‍റെയും തീവ്രപ്രണയത്തിന്‍റെ കഥ പറഞ്ഞ ചിത്രം. ആർ എസ് വിമൽ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജും പാർവതിയുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Ennu Ninte Moideen

ചന്ദ്രേട്ടൻ എവിടെയാ

ദിലീപിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രം. നമിത പ്രമോദ്, അനുശ്രീ എന്നിവരായിരുന്നു നായികമാര്‍.

Chandrettan Evideya Official Trailer HD | Dileep | Anusree | Namitha Pramod

നിങ്ങൾക്കിഷ്ടപ്പെട്ട മറ്റു ചിത്രങ്ങളുടെ ട്രെയിലർ ഏതൊക്കെ ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.