Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ പറയൂ; ഗപ്പി റി റിലീസ് ചെയ്യണോ?

tovino-guppy

നിരൂപകർക്കിടയിലും മികച്ച അഭിപ്രായം നേടിയ ഗപ്പി എന്ന ചിത്രം തിയറ്ററുകളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ സിനിമയുടെ ഡിവിഡി പുറത്തിറങ്ങിയതോടെ മലയാളസിനിമാ പ്രേക്ഷകർ ഗപ്പിയെ വാനോളം പുകഴ്ത്തി രംഗത്തെത്തി.

ഈ ചിത്രം എന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല എന്ന ചോദ്യവും സംശയമായിരുന്നു ചർച്ചകളിലെല്ലാം ഉയർന്നുകേട്ടത്. ഇപ്പോഴിതാ ഈ സിനിമ വീണ്ടും തിയറ്ററുകളിൽ റി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ഈ തീരുമാനത്തിൽ അവർക്കു വേണ്ടത് പ്രേക്ഷകരുടെ ഉറപ്പ് മാത്രമാണ്.

സിനിമ റി റിലീസ് ചെയ്താല്‍ തിയറ്ററുകളിൽ കാണാന്‍ ആളുണ്ടാകുമോ എന്ന് ടോവിനോ തോമസ് ചോദിക്കുന്നു. ഫെയ്സ്ബുക്കിലാണ് താരത്തിന്റെ ചോദ്യം.

‘പ്രൊഡ്യൂസർ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ചോദിക്കുവാ, ഗപ്പി തിയേറ്ററിൽ നിന്ന് കാണാൻ പറ്റാഞ്ഞത് നഷ്ടമായിപ്പോയി എന്ന് ഒരു പാട് പേർ പറഞ്ഞിരുന്നു. അതൊക്കെ ശരിക്കും ആത്മാർത്ഥമായി പറഞ്ഞതാണോ? എങ്കിൽ പടം റീ റിലീസ് ചെയ്യട്ടെ? നിങ്ങളൊക്കെ പോയി കാണുവോ?

തിയേറ്ററിൽ ആസ്വദിക്കാൻ പോന്ന ക്വാളിറ്റിയിൽ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകൾ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാൻ കാരണം.’ ടൊവിനോ ചോദിക്കുന്നു.