Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വാർത്ത വ്യാജം: ഉണ്ണിമുകുന്ദൻ

sanusha-unni

നടൻ ഉണ്ണിമുകുന്ദനും നടി സനുഷയും വിവാഹിതരാകുന്നുവെന്ന് വാട്ട്സ്ആപ്പിൽ പ്രചരണമുണ്ടായിരുന്നു. വാർത്തയുടെ സത്യാവസ്ഥ വ്യക്തമാക്കി ഉണ്ണിമുകുന്ദൻ രംഗത്ത് എത്തി. കേട്ടതൊന്നും സത്യമല്ലെന്നും വെറും ഗോസിപ്പുകളാണെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി.

ഇരുവരുടെയും ഫോട്ടോ ഉള്‍പ്പെടെയാണ്‌ വാട്‌സാപ്പില്‍ വാര്‍ത്ത പ്രചരിക്കുന്നത്‌. ഇതിനു മുമ്പും ഉണ്ണിമുകുന്ദന്റെയും മറ്റൊരു പ്രമുഖനടിയേയും ചേർത്ത് ഗോസിപ്പുകളുണ്ടായിരുന്നു. അന്ന് ഇരുവരും വാർത്തനിഷേധിച്ചിരുന്നു.

പ്രമുഖരെ കൊല്ലുകയും അപകടത്തിൽപ്പെടുത്തുകയും ചെയ്യുന്ന സോഷ്യൽമീഡിയ തന്നെയാണ് ഇത്തരമൊരു വാർത്ത കെട്ടിചമച്ചത്. സോഷ്യൽമീഡിയ സ്ഥിരമായി ദുരുപയോഗം ചെയ്യുന്നവർ തന്നെയാണ് ഉണ്ണിമുകുന്ദന്റെയും സനുഷയുടെയും വിവാഹവാർത്തയ്ക്ക് പിന്നിലും.

നവാഗതനായ സാജന്‍ സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്തു പാത്തായ' എന്ന ചിത്രത്തില്‍ സനുഷ ഉണ്ണിമുകുന്ദന്റെ നായികയാകുന്നുവെന്ന വാര്‍ത്തകള്‍ക്ക്‌ പിന്നാലെയാണ്‌ ഇത്തരമൊരു ഗോസിപ്പ് ഉടലെടുത്തിരിക്കുന്നത്.

Your Rating: