Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉര്‍വശി ഇനി മതപരിവർത്തക

urvashi

ഇടവേളയ്ക്ക് ശേഷം നടി ഉര്‍വശി തിരിച്ചെത്തുന്നു. ഹവീസ് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശിയുടെ തിരിച്ചു വരവ്. ചിത്രത്തില്‍ മതപരിവര്‍ത്തനം നടത്തുന്ന ബ്രാഹ്മണ സ്ത്രീയുടെ വേഷമാണ് ഉര്‍വശിയ്ക്ക്. ബ്രാഹ്മണ സമുദായത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അന്ധിശ്വാസങ്ങളുമാണ് ഹവിസിന്റെ പ്രമേയം.

നിഷ്‌കളങ്കയും അനാഥയുമായ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടി വരുന്നതിലൂടെ ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും എതിര്‍പ്പുകളുമാണ് ചിത്രം പറയുന്നത്. ഗൗരി എസ് നായരാണ് ബ്രാഹ്മണ പെണ്‍കുട്ടിയെ അവതരിപ്പിക്കുന്നത്.

മുരളി കൃഷ്ണ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിത്രകാരിയായ ശാരദാമണിയാണ്. ബ്രാഹ്മണ സമുദയത്തിലെ അന്ധ വിശ്വാസങ്ങളും ആചാരങ്ങളുമാണ് ചിത്രം പറയുന്നത്.

വിജയരാഘവന്‍, ശ്രീദേവി ഉണ്ണി, തമ്പി ആന്റണി, സായ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Your Rating: