Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊർമിളയുടെ മകൾ ഉത്തര ഉണ്ണി സിനിമയിലെത്തിയത് സംയുക്ത വഴി

sayuktha-uthara ഉത്തര ഉണ്ണിയും സംയുക്ത വർമയും. ചിത്രം–ജിബിൻ ചെമ്പോല

പരസ്യചിത്രങ്ങളിൽ മോഡലായിരുന്ന സഹോദരീപുത്രിയുടെ ഫോട്ടോ നടി ഊർമിള ഉണ്ണി സംവിധായകൻ സത്യൻ അന്തിക്കാടിനു നൽകിയതു 17 വർഷം മുൻപാണ്. ഒരു നാടൻ പെൺകുട്ടിയെ തേടിയ സത്യൻ ആ ഫോട്ടോയിൽനിന്ന് തന്റെ നായികയെ കണ്ടെത്തി.

ഒന്നര പതിറ്റാണ്ടിനിപ്പുറം ഊർമിള ഉണ്ണിയുടെ മകൾ, നർത്തകിയായ ഉത്തര ഉണ്ണിയുടെ ചിത്രം സംവിധായകൻ ലെനിൻ രാജേന്ദ്രനു നൽകിയത് സംയുക്തയും ബിജു മേനോനും ചേർന്നായിരുന്നു. ലെനിൻ സംവിധാനം ചെയ്ത മഴയിലൂടെ മൊട്ടിട്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണു ബിജുവും സംയുക്തയും.

uthara-samyuktha ഉത്തര ഉണ്ണിയും സംയുക്ത വർമയും കുട്ടിക്കാലത്ത്

ഇടവപ്പാതി എന്ന പുതിയ ചിത്രത്തിലേ‌ക്കു ലെനിൻ രാജേന്ദ്രന് അങ്ങനെ പുതിയ നായികയെ കിട്ടി – ഉത്തര. രണ്ടുവർഷത്തിലേറെ പല ഘട്ടങ്ങളിലായി ഷൂട്ടിങ്ങിനൊടുവിൽ ‘ഇടവപ്പാതി’ തിയറ്ററുകളിൽ പെയ്യാനൊരുങ്ങുന്നു. ബോളിവുഡ് താരം മനീഷ കൊയ്‌രാള ശ്രദ്ധേയവേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്.

‘യോദ്ധ’ എന്ന ചിത്രത്തിലെ ഉണ്ണിക്കുട്ടനായി മലയാളിമനസ്സിൽ ഇടംനേടിയ നേപ്പാളുകാരൻ സിദ്ധാർഥാണ് നായകൻ. സിനിമയിൽ ഉത്തരയുടെ അരങ്ങേറ്റമല്ലിത്. 2012ൽ പുറത്തിറങ്ങിയ വവ്വാൽ പസങ്ക എന്ന തമിഴ് ചിത്രമാണ് ആദ്യചിത്രം. ചെന്നൈയിൽ പത്മ സുബ്രഹണ്യത്തിനു കീഴിൽ പരിശീലിച്ചു ഭരതനാട്യത്തിൽ ബിരുദം നേടി ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഉത്തര, ഒട്ടേറെ വേദികളിൽ ഭരതനാട്യ കച്ചേരികളും അവതരിപ്പിക്കുന്നു. ഇപ്പോൾ മുംബൈ വാഷിയിൽ നൃത്തവിദ്യാലയം തുടങ്ങിയിരിക്കുകയാണ്.

ഉത്തര ഉണ്ണി

എന്നെ കാണണമെന്നു പറഞ്ഞ് അമ്മയെ ഒരുദിവസം ലെനിൻ സാർ വിളിച്ചു. നേരിട്ടു കണ്ടപ്പോൾ എനിക്കു പ്രായം കുറവാണെന്നു പറഞ്ഞ് തിരികെ വിട്ടു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ വീണ്ടും സിനിമയിലഭിനയിക്കാൻ എത്തണമെന്നു പറഞ്ഞ് വിളിയെത്തി. ഒരേ കഥാപാത്രങ്ങളിലൂടെ രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് ഈ സിനിമയുടേത്. എല്ലാവർക്കും ഡബിൾ റോളാണ്’

Your Rating: