Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ വക്കം മോഹന്റെ സംസ്കാരം ഇന്ന്

vakkam-mohan

സിനിമാ–സീരിയൽ താരം വക്കം മോഹൻ അന്തരിച്ചു. 55 വയസ്സായിരുന്നു. തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വൃക്കരോഗവുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു.

സീരിയൽ രംഗത്ത് സജീവമായിരുന്ന മോഹൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് മേഖലയ്ക്കും അപ്പുറം സിനിമയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. നടൻ എന്നതിലുപരി മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു മോഹന്‍.

30 വര്‍ഷമായി ഡബ്ബിങ് മേഖലയില്‍ ഉണ്ട്. അഞ്ഞൂറോളോം കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ഓഫ് ഫിലിം ആന്റ് ടിവിയുടെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം വക്കത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രമ ആണ് വക്കം മോഹന്റെ ഭാര്യ. ഉണ്ണിമായ മകള്‍.

Your Rating: