Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിത ഫിലിം അവാർഡ്; പൃഥ്വി മികച്ച നടൻ, പാർവതി നടി

prithviraj-parvathi

കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ അവാർഡായ സെറ വനിത ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. പൃഥ്വിരാജാണ് മികച്ച നടൻ. നിവിൻപോളി ജനപ്രിയ നടൻ. പാർവതി മികച്ച നടി. ജനപ്രിയ നടി നമിത പ്രമോദ്. അര നൂറ്റാണ്ടിലേറെ യായി അഭിനയത്തിന്റെ വ്യത്യസ്ത മുഖങ്ങൾ കാഴ്ചവച്ച കെ .പി.എ.സി. ലളിതയ്ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം.‘

എന്നു നിന്റെ മൊയ്തീൻ’ എന്ന സിനിമയിലെ െമായ്തീനായി പ്രേക്ഷകരുെട മനം കവര്‍ന്നഅഭിനയമാണ് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തത്. ‘പ്രേമം’ സിനിമയിെല േജാര്‍ജിലൂെട മലയാളിയുടെ‌ മനസ്സിൽ നിവിൻപോളി ജനപ്രിയ നടനായി. എന്നു നിന്റെ മൊയ്തീനിലെയും ചാർലിയിലെയും അഭിനയത്തിലൂടെ പാർവതി മികച്ച നടിയും ചന്ദ്രേട്ടന്‍എവിെടയാ, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ നമിത ജനപ്രിയ നടിയുമായി. ആർ.എസ്. വിമൽ ആണ് മികച്ച സംവിധായകൻ (എന്നു നിന്റെ മൊയ്തീൻ). ടു കൺട്രീ സിലെ നായകനും നായികയുമായി മാറിയ ദിലീപും മംമ്തയുമാണ് മികച്ച താരജോഡി.

Ennu Ninte Moideen

സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവർ ചേർന്ന് നിർമിച്ച എന്നു നിന്റെ മൊയ്തീൻ മികച്ച സിനിമയായി പ്രേ ക്ഷകർ തിരഞ്ഞെടുത്തു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് അൻവർ റഷീദ് നിർമിച്ച പ്രേമം ആണ് ജനപ്രിയ സിനിമ.

വനിത, മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച കൂപ്പണുകൾ പൂരിപ്പിച്ചയച്ചും വനിത ഫേയ്സ് ബുക്ക് പേജ്, മനോരമ ഓൺലൈൻ, പോളിങ് ബൂത്തുകൾ എന്നിവ വഴിയും ഒന്നരലക്ഷത്തിലധികം പേരാണ് പോയ വർഷത്തെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്. സിനിമാലോകത്തെ പ്രതിഭകളെ ആദരിക്കാൻ 25 അവാർഡുകളാണ് വനിത ഏർപ്പെടുത്തിയിരിക്കുന്നത്.

premam-movie

മറ്റ് അവാർഡുകൾ–

∙ സ്പെഷൽ പെർഫോമൻസ് (നടൻ)– ജയസൂര്യ (സുസുസുധി വാത്മീകം.) ∙ സ്പെഷൽ പെർഫോമൻസ് (നടി) – റിമ കല്ലിങ്കല്‍ (റാണി പത്മിനി) ∙ തിരക്കഥാകൃത്ത് – സലിം അഹമ്മദ് (പത്തേമാരി) ∙ സഹനടൻ– ചെമ്പൻ വിനോദ് (ഒരു സെക്കൻഡ് ക്ലാസ് യാത്ര , ചാർലി ) ∙ സഹനടി– ലെന (എന്നു നിന്റെ മൊയ്തീൻ) ∙ മികച്ച വില്ലൻ– നെടുമുടിവേ ണു (ഒരു സെക്കൻഡ് ക്ലാസ് യാത്ര ), ∙ ഹാസ്യ നടൻ– അജു വർഗീസ്.(ഒരു വ‍‍ടക്കൻ സെൽഫി, ടു കൺട്രീസ് ) ∙ ഗാനരചയിതാവ് – റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു പുഴ െമലിഞ്ഞു ....എന്നു നിന്റെ മൊയ്തീൻ ) ∙ ഗായകൻ– വിജയ് യേ ശുദാസ് ( മലരേ നിന്നെ കാണാതിരുന്നാല്‍..... പ്രേമം) ∙ ഗായിക– വൈക്കം വിജയലക്ഷ്മി (കൈ ക്കോട്ടും കണ്ടിട്ടില്ല...ഒരു വടക്കൻ സെ ൽഫി). ∙ സംഗീത സംവിധായകൻ– രാജേഷ് മുരുകേശൻ (പ്രേമത്തിലെ ഗാ നങ്ങൾ) ∙ ഛായാഗ്രാഹകൻ– ജോമോൻ ടി ജോൺ (എന്നു നിന്റെ മൊയ്തീൻ,ചാർലി ) ∙ പുതുമുഖ നടി – സായ് പല്ലവി (പ്രേമം). ∙ പുതുമുഖ നടന്മാര്‍ – ശബരീഷ് വര്‍മ, കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ.(പ്രേമം). ∙ പുതുമുഖ സംവിധായകൻ– ജോൺ വർഗീസ് (അടി കപ്യാരെ കൂട്ടമണി) ∙ നൃത്ത സംവിധായകൻ– ദിനേശ് മാസ് റ്റർ. (അമർ അക്ബർ അന്തോണി)

വനിത മുഖ്യ ആതിഥേയത്വം വഹിക്കുന്ന പതിമൂന്നാമത്തെ ചലച്ചിത്ര അവാർഡു ദാനചടങ്ങാണിത്. സെറയാണ് ഫിലിം അവാർഡ്സിന് റെ മുഖ്യ സ്പോൺസര്‍. പവേർഡ് ബൈ സ്പോൺസർ ജോസ്കോ ജ്വല്ലേഴ്സ് . ഫെഡറൽ ബാങ്ക് ബാങ്കിങ് പാർട്ണറും മഹാലക്ഷ്മി സിൽക്ക്സ് കോസ്റ്റ്യൂം പാർട്ണറും. ബ്രാഹ്മിൺസ് ഗോഗ്രീന്‍ പാര്‍ട്ണറുമാണ്.

ചന്ദ്രിക , എൻചാൻഡർ, എംആർഎഫ് വേപോക്യൂർ പെയ്ന്റ്സ്, മെറിബോയ്, ഡബിൾ ഹോഴ്സ് , ചിക് കിങ്, ക്രിസിൽ, ഡാസ്‌ലർ, ഗൾഫ്ഗേറ്റ് , റിപ്പോസ് , ഇൻഡ്രോയൽ, എൻസ്റ്റൈല്‍,ബ്ലോസം ഇന്നേഴ്സ് , റിലയൻസ് ട്ര ൻഡ്സ്, ഹാപ്പി, ഇൻഷേപ്പ് എന്നിവർ സഹസ്പോൺസർമാരും.

ഫെബ്രുവരി 21 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ താരനിശയിൽ അവാർഡുകൾ വിതരണം ചെയ്യും . ബോളിവുഡ്, തമിഴ് മലയാള സിനിമാലോകത്തെ താരനക്ഷത്രങ്ങൾ കലാവിരുന്നൊരുക്കും . പ്രവേശനം പാസ് മൂലം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.