Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിലെ കലിപ്പ് ലുക്കിൽ വിക്രം; കൂട്ടിന് നിവിനും

vikram-nivin-premam

പ്രേമത്തിലെ ജോർജിനെ അനുകരിച്ച് കലിപ്പ് ലുക്കിൽ ചിയാൻ വിക്രം. നിവിന്‍ പോളിക്കൊപ്പമാണ് പ്രേമത്തിലെ കലിപ്പ് പാട്ടിന്റെ പശ്ചാത്തലത്തിൽ വിക്രം റാംപ് വാക്ക് നടത്തിയത്.

ഒരു തമിഴ്മാധ്യമത്തിന്റെ അവാർഡ് നിശയിൽ എത്തിയതായിരുന്നു നിവിനും വിക്രവും. ശങ്കർ, ജയം രവി തുടങ്ങിയവര്‍ ചടങ്ങിൽ ഉണ്ടായിരുന്നു. ചടങ്ങിൽ പേഴ്സൺ ഓഫ് ദ് ഇയർ പുരസ്കാരം നിവിൻ പോളിക്ക് സമ്മാനിച്ചത് വിക്രം ആണ്.

ദ് സ്പരിറ്റ് ഓഫ് ചെന്നൈ എന്ന വിക്രമിന്റെ ആല്‍ബത്തില്‍ അഭിനിയക്കാന്‍ എത്തിയപ്പോഴുള്ള അനുഭവം നിവിന്‍ പങ്കുവച്ചു. ജയം രവിയും നിവിനുമായി ബന്ധപ്പെട്ട ചില തമാശകളും വിക്രം പങ്കുവച്ചു.

ഏതെങ്കിലും പരിപാടികള്‍ക്കായി പുറത്തേക്ക് പോകുമ്പോള്‍ വിക്രം കൈയ്യില്‍ കാശ് കരുതാറില്ല. അസിസ്റ്റന്‍സിനോട് കടം വാങ്ങിക്കാറാണ് പതിവ്. ഒരിക്കല്‍ ജയം രവിയോട് കടം ചോദിച്ചപ്പോള്‍ അദ്ദേഹം ഭാര്യയോട് പൈസയ്ക്ക് ചോദിക്കുന്നത് കണ്ടു. നിവിന്‍ പോളിയോട് ചോദിച്ചപ്പോള്‍ തന്റെ കൈയിലൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും വിക്രം പറയുന്നു.