Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി ശുദ്ധനായ മണ്ടനെന്ന് വിനയൻ; വിഡിയോ കാണാം

vinayan-suresh-gopi

എംപിയായി സ്ഥാനക്കയറ്റം ലഭിച്ച നടൻ സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകൻ വിനയൻ രംഗത്ത്. സുരേഷ് ഗോപി മണ്ടനാണെങ്കിലും ശുദ്ധനാണെന്ന് വിനയന്‍ പരിഹസിച്ചു. ചാലക്കുടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബിഡി ദേവസിക്ക് വേണ്ടി പ്രസംഗിക്കുന്നതിടെയായിരുന്നു വിനയന്റെ ഈ അഭിപ്രായപ്രകടനം. ഹെലികോപ്റ്റർ കൊടുത്ത് കൊണ്ട് അതിലാണ് അദ്ദേഹത്തിന്റെ പ്രചരണമെന്നും വിനയൻ പറഞ്ഞു.

സുരേഷ് ഗോപി മണ്ടനാണെന്ന് വിനയൻ

മുഖ്യമന്ത്രിയെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി. രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ ഉമ്മന്‍ചാണ്ടി നശിപ്പിച്ചുവെന്ന് വിനയന്‍ പറഞ്ഞു. ഒരു ഭരണാധികാരി എന്ന നിലയിൽ ആദ്യം വളരെ പ്രതീക്ഷയോടെ കണ്ട മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. എന്നാൽ അദ്ദേഹം ഇപ്പോൾ നമ്മുടെ സംസ്കാരം തന്നെ നഷ്ടപ്പെടുത്തി കഴിഞ്ഞെന്നും വിനയൻ പറഞ്ഞു..  

Your Rating: