Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിലകനെ പീഡിപ്പിച്ചവർ മറുപടി പറയേണ്ടിവരും: വിനയൻ

vinayan-thilakan

നടൻ തിലകനെതിരെ ഫെഫ്ക കാണിച്ച ക്രൂരതയും പകപോക്കലും മറക്കാൻ മനസ്സാക്ഷിയുള്ളവർക്കാർക്കും കഴിയില്ലെന്ന് സംവിധായകൻ വിനയൻ. ഈ അനീതികൾക്കെതിരെ താൻ കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യയിൽ ഫയൽ ചെയ്ത കേസിന്റെ വിധി ഉടൻ വരുമെന്നും ഇതിന് മുൻകൈ എടുത്തവർ കാലത്തിന്റെ മുന്നിൽ മറുപടി പറയേണ്ടിവരുമെന്നും വിനയൻ പറഞ്ഞു.

നിർമാതാവ് സുധീർ വാസുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു വിനയന്റെ പ്രതികരണം. വിനയൻ എഴുതിയ കുറിപ്പ് വായിക്കാം...

അന്തരിച്ച മഹാനടൻ തിലകനേക്കുറിച്ച് ഒരു പരാമർശം കണ്ടതുകൊണ്ടും. ഈ അവസരത്തിൽ തിലകൻചേട്ടൻ നേരിട്ട വിലക്കിനേക്കുറിച്ച് രണ്ടുവാക്കു പറയണ മെന്നു തോന്നിയ തുകൊണ്ടുമാണ് ശ്രീ സുധീർ വാസുവിന്റെ ഈ പോസ്റ്റ് ഞാൻ ഷെ യർ ചെയ്യുന്നത് .. മുഖ്യമന്ത്രിയെ കണ്ട ഫെഫ്ക ഭാരവാഹികളുടെ ഉദ്ദേശമോ താൽപ്പര്യമോ എന്തുമാകട്ടെ അതല്ല ഇവിടുത്തെ പ്രശ്നം. സിനിമയുടെ നന്മക്കെന്നും പറഞ്ഞ് കൊണ്ടുനടക്കുന്ന ഫെഫ്ക എന്ന സം ഘടനയും ഈ നേതാക്കൻമാരും തിലകൻ എന്ന മഹാനടനോടു കാണിച്ച ക്രൂരതയും പകപോക്കലും മറക്കാൻ മനസ്സാക്ഷിയുള്ളവർക്കാർക്കും കഴിയില്ല.

2009 ൽ ഡാം999 എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും ശ്രീ തിലകനേ ഫെഫ്ക വിലക്കിയതു മുതൽ 2011 ഏപ്രിൽ 9 ന് ശ്രീ സുകുമാർ അഴീക്കോടിനെ പോലുള്ളവരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിലകന്റെ വിലക്ക് പിൻവലിച്ചു കൊണ്ട് ഫെഫ്ക പത്രസമ്മേളനം നടത്തുന്നതുവരെ ഞാൻ എടുത്ത മൂന്നു ചിത്രങ്ങളിലും ശ്രീ അലിഅക്ബർ എടുത്ത ഒരു ചിത്രത്തിലും മാത്രമാണ് തിലകൻ ചേട്ടൻ അഭിനയിച്ചത്. 2011 ഒക്ടോബറിൽ റിലീ സു ചെയ്ത ശ്രീ രഞ്ജിത്തിന്റെ "ഇന്ത്യൻ റുപ്പി"യിൽ പോലും ഫെഫ്കയുടെ വിലക്ക് പിൻവലിച്ച ശേഷം മാത്രമാണ് തിലകൻ ചേട്ടനെ അഭിനയിപ്പിച്ചതെന്നോർക്കുക.

3 വർഷം കൊണ്ട് കുറഞ്ഞത് 25 ചിത്രങ്ങളിലെങ്കിലും അഭിനയിക്കേണ്ടിടത്ത് വെറും മൂന്നോ നാലോ ചിത്രങ്ങൾ മാത്രം ചെയ്ത് വിലക്കിന്റെ ജയിലിൽ കിടക്കാനും ആ പീഡനം വഴി അദ്ദേഹത്തിന്റെ അന്ത്യത്തിലേക്കു വരെ എത്താനും മുൻകൈ എടുത്തവർ കാലത്തിന്റെ മുന്നിൽ മറുപടി പറയേണ്ടിവരും.. ഈ അനീതികൾക്കെതിരെ ഞാൻ കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യയിൽ ഫയൽ ചെയ്ത കേസിൻെറ വിധി പരമാവധി രണ്ടുമാസങ്ങൾക്കകം വരും.. നമുക്കു കാത്തിരിക്കാം....വിനയൻ പറഞ്ഞു.

സുധീർ വാസുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമയേപ്പറ്റി സംസാരിക്കാനെന്ന പേരിൽ തങ്ങൾക്കു സ്ഥാനമാനങ്ങൾ നേടിയെടുക്കാനാണ് ഫെഫ്ക നേതാക്കൾ മുഖ്യമന്ത്രിയേ കാണാൻ പോയതെന്ന വാർത്ത ചില ഒാൺലൈൻ മീഡിയയിൽ കണ്ടിരുന്നു. ആര് അധികാരത്തിൽ വന്നാലും ഞങ്ങളാപ്പാർട്ടി ആണ് എന്നു പറഞ്ഞിടിച്ചുകേറുന്ന അവസരവാദം നമ്മുടെ നാട്ടിൽ കൂടി വരികയാണ് . ഏതായാലും ഫെഫ്ക നേതാ ക്കളോടൊന്നു പറയുകയാണ് എന്തു പദവികിട്ടിയാലും അതു കലാകാരൻമാരെ വിലക്കുവാനും പ്രതികാരം വീട്ടുവാനുമായി ഉപയോഗിക്കരുത്. അഭിനയകലയുടെ പെരുന്തച്ചനായി രുന്ന മഹാനടൻ തിലകൻെറ വിലക്കും അതിനേതുടർന്നുണ്ടായ പ്രശ്നങ്ങളുമെല്ലാം മലയാളിയുടെ മനസ്സിൽ ഇന്നുമുണ്ട്... 

Your Rating: