Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ ‘ബാഹുബലി’യുമായി വിനയൻ വരുന്നു

vinayan-bahubali

വിനയന്റെ ലിറ്റിൽ സൂപ്പർമാൻ ത്രീ ഡി ചിത്രം തിയറ്ററുകളിൽ റിറിലീസ് ചെയ്യുന്നു. കുട്ടികളുടെ ബാഹുബലിയെന്ന വിശേഷണവുമായാണ് സിനിമയുടെ പുത്തൻ പതിപ്പ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും പിന്നീട് തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

ചില കേന്ദ്രങ്ങളില്‍ നിന്നു വന്ന എതിര്‍പ്പിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരം തിയറ്ററില്‍ നിന്നും പിന്‍വലിക്കേണ്ടി വന്ന "ലിറ്റില്‍ സൂപ്പര്‍മാന്‍ 3D" റീ റിലീസിങിനു തയ്യാറായി കഴിഞ്ഞെന്ന് വിനയൻ പറയുന്നു.

ലിറ്റില്‍ സൂപ്പര്‍മാനെ വിനോദനികുതിയില്‍ നിന്നും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. വിലക്കുകൾക്കും പ്രതിസന്ധികള്‍ക്കു ശേഷം ഈ മാസം തന്നെ റിലീസിനൊരുങ്ങുന്ന ലിറ്റില്‍ സൂപ്പര്‍മാന്‍ ഗ്രാഫിക്സിലും 3D ഇഫക്ട്സിലും കൂടുതല്‍ വിസ്മയങ്ങളുമായാണെത്തുന്നതെന്നും വിനയൻ പറഞ്ഞു.