Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനീതിന് വികാരനിർഭരമായ പിറന്നാൾആശംസകൾ നേർന്ന് അൽഫോൻസ്

vineeth-alphonse

നടൻ, ഗായകൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലൊക്കെ മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ വിനീത് ശ്രീനിവാസന്റെ പിറന്നാൾ ദിനമാണിന്ന്. നിവിന്‍ പോളി, അജു വർഗീസ് ഉൾപ്പടെ മലയാളത്തിലെ ഒരുപിടി യുവതാരങ്ങളെ ആദ്യമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത് വിനീത് ശ്രീനിവാസനാണ്. പിറന്നാൾ ദിനത്തിൽ വിനീതിന് ആശംസകളുമായി സിനിമാലോകം.

‘ഹാപ്പി ബര്‍ത്ത്‌ഡേ വിനീത് ശ്രീനിവാസന്‍, ചെന്നൈയില്‍ ഭക്ഷണം കഴിക്കാനും സിനിമയ്ക്ക് പോകാനും ആഗ്രഹിക്കുമ്പോള്‍ ദൈവം പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട് എന്റെ പട്ടിണിയും വിഷമങ്ങളും മാറ്റി. എനിക്ക് ഒരു ആശ്വാസമായിരുന്നു നീ എന്ന കൂട്ടുകാരന്‍. നന്ദി പറഞ്ഞാല്‍ തീരില്ല വിനീതേ. ഹാപ്പി ബര്‍ത്ത്‌ഡേ ബ്രോ ആന്‍ഡ് ഫ്രണ്ട്.’ അൽഫോൻസ് പുത്രൻ കുറിച്ചു.

'പല സിനിമ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും നന്മ മരമെന്നു പറഞ്ഞു വിനീതിനെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ സിനിമകളില്‍ നന്മ കൂടി പോയി എന്ന്. ജയസൂര്യ ഏട്ടനേയും കളിയാക്കി കണ്ടിട്ടുണ്ട്. പലപ്പോഴും അത് കാണുമ്പോള്‍ തോന്നിയിട്ടുണ്ട് അല്ല ഇവരെ കളിയാക്കുന്നവരെ അവരുടെ വീടുകളില്‍ നന്മ പാടില്ല എന്നാണോ പഠിപ്പിച്ചതെന്നു. ഏതായാലും ഏതു എന്റെ വിഷയം അല്ല. ജീവിതത്തില്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയുന്ന ഒരാള്‍ക്കേ ഇങ്ങനെ സിനിമയില്‍ അതിനെ മനസ്സില്‍ തൊടുന്ന രീതിയില്‍ കാണിക്കാന്‍ കഴിയുള്ളു. ആര്‍ക്കും ആരെയും വെറുതെ കുറ്റം പറയുന്ന ഒരു കാലം വരുന്നത് കാണുമ്പോള്‍ പേടിയാകുന്നു. പുതിയ തലമുറ എങ്കിലും ഇത് മാറ്റി പിടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. നന്മ മരം എന്ന് കളിയാക്കിയ മനുഷ്യനെ കുറച്ചു അല്‍ഫോണ്‍സ് പുത്രന്‍ എഴുതിയത് ഒന്ന് വായിച്ചാല്‍ നല്ലതു. അദ്ദേഹം ചെയ്ത പല കാര്യങ്ങളില്‍ ഒരെണ്ണം മാത്രമാണിതെന്നു ഈ വിലയില്ല വിമര്‍ശമാണ് നടത്തുന്നവര്‍ അറിഞ്ഞാല്‍ നല്ലത്'– അജു പറയുന്നു.

തന്റെ ജീവിതത്തിന് വഴിത്തിരിവാകാനും പ്രചോദനമാകാനും കാരണക്കാരനായ വ്യക്തിയാണ് വിനീത്. അവര്‍ക്കൊപ്പമുള്ള യാത്ര സൗഹൃദത്തിന്റെയും സുരക്ഷിതത്വത്തിന്റേതുമായിരിക്കും. നിവിൻ പോളി കുറിച്ചു. 

Your Rating: