Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനീതിന് ആശംസകളുമായി നിവിനും ദിലീപും

dileep-nivin

വിനീത് ശ്രീനിവാസൻ ആദ്യമായി നിർമിക്കുന്ന ആനന്ദം എന്ന സിനിമയുെട പൂജ നടന്നു. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേഷ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ദിവസം വിനീതിന് ആശംസകളുമായി നിവിൻ പോളിയും ദിലീപും എത്തി.

'ഹാബിറ്റ് ഓഫ് ലൈഫ്' എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. എഞ്ചിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രമേയമാകുന്ന സിനിമായാണ്. അഭിനേതാക്കളായി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് അല്‍ഫോന്‍സ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. സച്ചിന്‍ വാര്യര്‍ സംഗീതം. 

Your Rating: