Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയരേ, ഇത് ഏറെ വേദനിപ്പിക്കുന്നു: വൈശാഖ്

mohanlal-vysakh

പുലിമുരുകൻ കലക്ഷൻ റെക്കോര്‍ഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 20 കോടിക്ക് മുകളിലാണ് സിനിമയുടെ ബോക്സ്ഓഫീസ് കലക്ഷൻ. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോളും സംവിധായകൻ വൈശാഖ് വേദനയിലാണ്. സിനിമയുടെ പ്രധാനപ്പെട്ട ആക്​ഷൻ രംഗങ്ങൾ വാട്ട്സാപ്പ് മുതലായ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതാണ് സംവിധായകനെ അസ്വസ്ഥനാക്കുന്നത്.

സിനിമയുടെ ക്ലിപ്പിങുകൾ ഷെയർ ചെയ്യരുതെന്നും ഒരുപാട് കഷ്ടപ്പെട്ടും വേദനകൾ സഹിച്ചുമാണ് ഈ സിനിമ പൂർത്തിയാക്കിയതെന്നും വൈശാഖ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്–

പ്രിയരേ,ഇത് ഏറെ വേദനിപ്പിക്കുന്നു....

കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയിയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂർത്തീകരിച്ചിരുന്നത്. എല്ലാവരും അവരാൽ കഴിയുന്നതെല്ലാം തോളിലേറ്റിയാണ് ആ ദൂരങ്ങളെല്ലാം താണ്ടിയത്.

എല്ലാവർക്കും ഉള്ളിൽ 'പുലിമുരുകൻ' എന്ന സ്വപ്നം യാഥാർഥ്യമാകുന്ന ദിനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത്രയധികം പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണ്. നിങ്ങളുടെ ആവേശം മനസ്സിലാക്കാവുന്നതാണ്.

പക്ഷേ ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേർ ഒഴുക്കിയ വിയർപ്പുതുള്ളികൾ ഏറെയാണ്. ദയവായി അത്തരം ക്ലിപ്പിംഗ്‌സുകൾ ഷെയർ ചെയ്യാതിരിക്കുക. ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കുക.ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കുക.

സ്നേഹപൂർവം വൈശാഖ് 

Your Rating: