Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രുതിലക്ഷ്മിക്ക് മിന്നുകെട്ട്

sruthi-lakshmi

ബാലതാരമായി, പിന്നെ നായികയായി മലയാളത്തിൽ പ്രശസ്തയായ നടി ശ്രുതി ലക്ഷ്മിക്ക് കല്യാണം. പുതുവര്‍ഷ പിറ്റേന്ന് ഡോക്ടർ അവിൻ ആൻറോ ശ്രുതിലക്ഷ്മിക്ക് മിന്നുകെട്ടും. ജനുവരി രണ്ടിന് കളമശേരിയിലെ സെൻറ് ജോസഫ് പള്ളിയിൽ വച്ചാണ് വിവാഹം. അന്നു വൈകിട്ട് അ‍ഞ്ചു മണിക്കു തന്നെയാണ് സൽക്കാര ചടങ്ങും. കണ്ണൂർ സ്വദേശിയായ ശ്രുതിലക്ഷ്മി ജോസിന്റെയും അഭിനേത്രി ലിസി ജോസിന്റെയും മകളാണ്.

നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് ശ്രുതി ജോസെന്ന ശ്രുതി ലക്ഷ്മി അഭിനയ രംഗത്തെത്തുന്നത്. 2000ൽ പുറത്തിറങ്ങിയ വർണക്കാഴ്ചകളെന്ന ചിത്രത്തിലൂടെ ബാലതാരമായി ചലച്ചിത്ര രംഗത്തേക്കെത്തി.

ശ്രുതി ലക്ഷ്മി ഏറ്റവുമൊടുവിലഭിനയിച്ച ചിത്രം മമ്മൂട്ടി നായകനായ പത്തേമാരിയാണ്. ദിലീപ് ചിത്രം റോമിയോയിലെ നായികാ വേഷം, മോഹൻലാൽ ചിത്രം കോളെജ് കുമാരിനിലെ രാധ ഹോട്ടൽ കാലിഫോർണിയയിലെ ലിൻഡാ തരകൻ തുടങ്ങിയവ ശ്രുതി ലക്ഷ്മിയുടെ ശ്രദ്ദേയ വേഷങ്ങളാണ്. ഡ്രൈവർ ഓൺ ഡ്യൂട്ടി, ഇൻ അമേരിക്കൻ ജംഗ്ഷൻ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.