Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയെ വെല്ലുന്ന വിവാഹം; വിഡിയോ കാണാം

wedding

കേരളം കണ്ട ഏറ്റവും വലിയ വിവാഹത്തിനായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം സാക്ഷിയായത്. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകളുടെ വിവാഹത്തിന് ഒരു വിസ്മയലോകം തന്നെയാണ് കൊല്ലത്ത് ഒരുക്കിയത്. രവി പിള്ളയുടെ മകള്‍ ഡോ. ആരതിയുടെയും ഡോ. ആദിത്യ വിഷ്ണുവുവിന്റെയും വിവാഹമാണ് അന്തർദേശീയ ശ്രദ്ധനേടിയത്. വിവാഹത്തിന്റെ വിഡിയോ കാണാം.

ബാഹുബലി സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു വിവാഹ വേദിക്കായി ഒരുക്കിയിരുന്നത്. സെറ്റൊരുക്കിയത് കലാസംവിധായകനായ സാബു സിറിലിന്റെ നേതൃത്വത്തിലുള്ള ബാഹുബലി ടീം തന്നെയായിരുന്നു.

Ravi Pillai's daughter Arathi Pillai + Adithya Vishnu WEDDING MOMENTS

23 കോടി രൂപ മുടക്കി കൊട്ടാരങ്ങളുടെ അകത്തളത്തിന് സമാനമായാണ് സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊല്ലത്ത് ആശ്രാമം മൈതാനത്താണ് നാല് ലക്ഷം ചതുരശ്ര അടിയിലുള്ള സെറ്റ് ഒരുക്കിയത്. പ്രധാന മണ്ഡപത്തിന് പുറമെ ഒന്നര ലക്ഷത്തോളം ചതുരശ്ര അടി വലുപ്പമുള്ള രണ്ട് കൂടാരങ്ങളും ഒരുക്കിയിട്ടുണ്ട്. കലാ സംവിധായകന്‍ സാബു സിറിള്‍ ആണ് നേതൃത്വം നല്‍കിയത്.

wedding-ravi-pillai

55 കോടിയാണ് വിവാഹത്തിനായി ചെലവാക്കിയിരിക്കുന്ത്. ഇതിൽ മണ്ഡപത്തിന് മാത്രം 23 കോടി. രാജസ്ഥാൻ കൊട്ടാരങ്ങൾക്ക് സമാനമായ വേദിയായിരുന്നു ഇവർ തയാറാക്കിയത്. 75 ദിവസങ്ങൾ കൊണ്ടാണ് ഈ വേദി ഉണ്ടാക്കിയത്. വിവാഹച്ചടങ്ങുകളും കലാപരിപാടികളും സംവിധാനം ചെയ്തത് പുഷ് കമ്യൂണിക്കേഷൻസിലെ ശ്രീകുമാർ മേനോനാണ്. കൂറ്റൻ വിവാഹപ്പന്തലൊരുക്കിയതും സാബു സിറിളിനെ ഇതിലേക്ക് കൊണ്ടു വന്നതും അദ്ദേഹമാണ്.