Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവോ ? അതെന്റ വീട്ടുകാര്യമല്ലേ, വിട്ടേക്കൂ എന്ന് ദിലീപ്

dileep-manju

മലയാളികൾ ഏറ്റവുമധികം ചർച്ച ചെയ്ത ഒന്നാണ് മഞ്ജു വാരിയർ –ദിലീപ് വിവാഹമോചനം. വിവാഹമോചനത്തിന് ശേഷം ഇരുവരുടെയും ജീവിതസാഹചര്യങ്ങളെപ്പറ്റി ആരും ചർച്ച ചെയ്യാറാവില്ലെങ്കിലും അത് ഉള്ളിലൊതുക്കി കൊണ്ടു നടക്കുന്നവരാണ് പ്രേക്ഷകരിൽ പലരും.

എന്നാൽ കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ ദിലീപിനോട് മഞ്ജുവിനെപ്പറ്റി ചോദിച്ചു. ഒരു സൗന്ദര്യമൽസര ചടങ്ങിനെത്തിയതായിരുന്നു ദിലീപ്. കാഴ്ചക്കാർക്ക് ചോദ്യം ചോദിക്കാനുള്ള സമയമായിരുന്നു. അവതാരകയുടെ ക്ഷണപ്രകാരം ഒരു വീട്ടമ്മ വേദിയില്‍ എത്തി. ദിലീപിനോടു ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ച വീട്ടമ്മ ചോദിച്ചു, മഞ്ജുവിനെ ജീവിതത്തിലേയ്ക്കു തിരികെ വിളിച്ചു കൂടേ .?

ഒരു നിമിഷം മൗനമായി നിന്ന ദിലീപിന്റെ മറുപടി പെട്ടന്നായിരുന്നു. 'ചേച്ചിയുടെ വീട്ടിലെ കാര്യങ്ങളില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ. അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തില്‍ എന്തിനാണ് ഇടപെടുന്നത്'. മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിലെത്തിയതായിരുന്നു ദിലീപ്. 

Your Rating: