സിനിമ ഒരു നാടിന്റെ ഉള്ളിലെ മുൻവിധികളെയും ഭീതികളെയും പ്രകടമായോ ഗൂഢമായോ പുറത്തുകൊണ്ടുവരാറുണ്ട്. ഇത്തവണ കാനിൽ പ്രദർശിപ്പിച്ച എമിൻ അൽപറിന്റെ (emin alper ) 'ബേണിങ്ഡേയ്സ് ' എന്ന സിനിമയുടെ മുഖ്യപ്രമേയം സമൂഹസ്വർവർഗാനുരാഗ ഭീതിയാണ്; ഹോമോഫോബിയ. ലോകമെമ്പാടും വലതുപക്ഷരാഷ്ട്രീയക്കാർക്ക് ഏറ്റവും പ്രിയങ്കരമായ ആശയങ്ങളിലൊന്നാണു സ്വവർഗാനുരാഗവിരുദ്ധത. സിനിമ നടക്കുന്ന തുർക്കിയിലും സ്ഥിതി ഇതുതന്നെ. വിശേഷിച്ചുനാട്ടിൽപുറങ്ങളിൽ.
ഒരു ക്രൈം ത്രില്ലർ കഥയിലൂടെയാണ് ഈ വിഷയം സിനിമ ചർച്ച ചെയ്യുന്നത്. പരിസ്ഥിതിദുരന്തം, ജലക്ഷാമം പോലെ ഏറ്റവും കാലികമായ പ്രശ്നങ്ങളുംസിനിമയിൽ വരുന്നു. ഒരു പന്നിവേട്ടയുടെ നടുക്കുന്ന കാഴ്ചയിലൂടെ ആരംഭിക്കുന്നസിനിമ തീരുമ്പോ, അത് മറ്റൊരു ഭയങ്കരവേട്ടയുടെ പ്രതീകമായി നാം അറിയുന്നു.
ഒരു അഴിമതികേസുമായി ബന്ധപ്പെട്ടു നഗരത്തിൽനിന്നു ഒരുചെറുപട്ടണത്തിലെത്തുന് എമ്രി ന പബ്ലിക് പ്രോസിക്യൂട്ടർ ആണു കഥാനായകൻ. ചട്ടപ്പടിയല്ലാതെ മറ്റൊന്നും ചെയ്യില്ലെന്നു നിർബന്ധബുദ്ധിയുള്ള യുവാവാണ്. അവിവാഹിതൻ. ജലക്ഷാമമാണു അവിടെത്തെ മുഖ്യപ്രശ്നം . പബ്ലിക്‌പ്രോസ്ക്യുട്ടൻ പോലും പലദിവസവും പൈപ്പിൽ വെള്ളമില്ലാത്തതിനാൽകുളിക്കാതെയാണ് ഓഫിസിൽ പോകുന്നത്
പട്ടണത്തിലെ മനുഷ്യരുമായി ഒത്തുപോകാൻ അയാൾ പ്രയാസപ്പെടുന്നു. അവിടെതദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരികകുകയാണ്. നഗരത്തിലെ മേയറാകട്ടെ വീണ്ടും ജയിക്കാനുള്ള തന്ത്രങ്ങളിും. പബ്ലിക് പ്പ്രോസിക്യൂട്ടറെ മേയറെ പതിവായിവിരുന്നിനു ക്ഷണിക്കുന്നു. മേയറുടെ മകൻ സാഹിനുമായി എമ്രി സൌഹൃദത്തിലാകുന്നു. പട്ടണത്തിലേക്ക് ഒരു സഞ്ചരിക്കുന്ന വേശ്യാലയംവരുന്നുണ്ട്. ആ സമയം കൂട്ടുകാർക്കൊപ്പം കൂടാൻ പ്രോസീക്യൂട്ടറെ ഈചെറുപ്പക്കാരൻ ക്ഷണിക്കുന്നു. എമ്രിയെ അവർ പന്നിവേട്ടയ്ക്ക് ക്ഷണിക്കുന്നു. വേട്ടയുടെ വീഡിയോ കാട്ടിക്കൊടുക്കുന്നു. ഇതോടെ കാര്യങ്ങൾകൈവിട്ടുപോകുന്നു.
ആ ഗ്രാമത്തിൽ മഴ പെയ്യാറില്ല. നാട്ടുകാരെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവുംവലിയ പ്രശ്നം. മരുഭൂമിയുടെ തീയിലാണു നാട് ഉരുകുന്നത്. ദൈനംദിനആവശ്യത്തിനുള്ള വെള്ളം പോലും പട്ടണവാസികൾക്കു ലഭിക്കാറില്ല. നഗരത്തിനാകെ പ്രയോജനപ്പെടും വിധം ജലപദ്ധതി നടപ്പിലാക്കുമെന്നു വാഗ്ദാനംചെയ്താണു മേയർ തിരഞ്ഞെടുപ്പു നേരിടാൻ പോകുന്നുത്. അമിതമായ ഭൂഗർഭജലചൂഷണം ഭൂമി താഴേക്ക് ഇരുന്നു പോകുന്നദുരന്തവും നാട് നേരിടുന്നു.
മേയറുടെ വീട്ടിലെ വിരുന്നിനു പോകുന്ന ദിവസം രാത്രിയാണ് പട്ടണത്തെ നടുക്കിയഒരു ബലാൽസംഗം നടക്കുന്നത്. വിരുന്നിനിടെ ഒരു ജിപ്സി പെൺകുട്ടിബലാൽസംഗം ചെയ്യപ്പെടുന്നു. കുറ്റവാളി ആരെന്നു മാത്രം വ്യക്തമല്ല. ആരോപണപ്രത്യാരോപണങ്ങൾ ഉയരുന്നു. അന്നു രാത്രി എന്താണ് യഥാർഥത്തിൽസംഭവിച്ചതെന്ന് പ്രോസീക്യൂട്ടർക്കും അറിയില്ല. കാരണം അയാൾ ആ വീട്ടിൽ അന്നുകുടിച്ചുബോധം കെട്ടുപോയിരുന്നു. മേയറുടെ മകനെ പ്രതിയാക്കുമ്പോൾ ആഅന്വേഷണം തടുക്കാനായി ആരോപനമുന എമ്‌റി നേരെയും ഉയരുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ജനപ്രിയ തീവ്രതകളെ സിനിമ ശക്തമായി ചോദ്യംചെയ്യുന്നു. തുർക്കിക്ക് മാത്രം അല്ല ലോകത്തിലെ ഓരോ വികസ്വര സ്മൂഹവും ഈ പ്രതിസന്ധിയിലുടെ കടന്നു പോകുന്നതിനാൽ ഈ സിനിമ ഏറ്റവുംസമകാലീകമെന്നുകൂടി പറയാം.