Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നും ഇന്നും 'എന്നും എപ്പോഴും' സത്യന്‍ ടച്ച്

പതിവ് സത്യന്‍ അന്തിക്കാട് സിനിമകള്‍ പ്രതീക്ഷിച്ചു ചെല്ലുന്നവര്‍ക്ക് അതിനൊപ്പം ചില പുതുമകളും സമ്മാനിക്കുന്ന മനോഹരമായ സിനിമയാണ് 'എന്നും എപ്പോഴും. എന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സത്യന്‍ അന്തിക്കാട് അന്നും ഇന്നും തന്റെ കടമ ഭംഗിയായി നിര്‍വഹിക്കുന്നു. അതിഭാവുകത്വങ്ങളൊന്നുമില്ലാതെ വളരെ സാധാരണമായി കഥ പറഞ്ഞു പോകുന്ന രീതി ഇത്തവണയും പ്രേക്ഷകനെ തീയറ്ററിലേക്ക് ആകര്‍ഷിക്കും.

സിനിമയില്‍ പ്രേക്ഷകര്‍ കാണുന്നത് താരങ്ങളായ മോഹന്‍ലാലിനേയോ മഞ്ജുവാര്യരെയോ എല്ല, പകരം സാധാരണക്കാരായ അഡ്വ. ദീപയേയും മാധ്യമപ്രവര്‍ത്തകനായ വിനീത്. എന്‍. പിള്ളയേയുമാണ്. പ്രേക്ഷകര്‍ മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് എന്താണോ ആഗ്രഹിക്കുന്നത് അതാണ് വിനീത്. എന്‍.പിള്ള എന്ന കഥാപാത്രം. നവമാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ജോലിസമര്‍ദ്ദം എത്രത്തോളമാണെന്ന് വിനീത്. എന്‍.പിള്ളയിലൂടെ രസകരമായി കാണിച്ചിട്ടുണ്ട്.

അസാധാരണത്തങ്ങളില്ലാത്ത അതിഭാവുകത്വങ്ങളില്ലാത്ത വിനീത്. എന്‍.പിള്ള എന്ന മാധ്യമപ്രവര്‍ത്തകന്റെ ജീവിതത്തില്‍ ഒരു നട്ടുച്ചയ്ക്ക് കടന്നു വരുന്ന തലവേദനയാണ് മഞ്ജുവിന്റെ ദീപ എന്ന കഥാപാത്രം. ആദ്യം അയാള്‍ക്ക് ദീപ അഭിമുഖത്തിനുള്ള ഒരു വിഷയം മാത്രമായിരുന്നു. എന്നാല്‍ സിനിമ അവസാനിക്കുമ്പോഴേക്കും അഭിമുഖത്തിനുള്ള വിഷയത്തിനേക്കാള്‍ ഉപരി ദീപ അയാളുടെ മനസ്സിനെ സ്വാധീനിക്കുന്ന വ്യക്തിപ്രഭാവമായി മാറുന്നു.

sathyan-manju

സാധാരണക്കാര്‍ അസാധാരണമായി പ്രതികരിക്കുമ്പോഴാണല്ലോ അസാധാരണത്വം തോന്നുന്നത്. ആ അസാധാരണത്വം വളരെ ലളിതമായി പറഞ്ഞു തരുന്ന സിനിമയാണ് എന്നും എപ്പോഴും. ജീവിതത്തില്‍ തനിച്ചായി പോകുന്ന സ്ത്രീയൂടെ ഒറ്റപ്പെടലുകള്‍, മകളെ വളര്‍ത്താന്‍ അവര്‍ സ്വയം ഉണ്ടാക്കിയെടുക്കുന്ന നിശ്ചയദാര്‍ഢ്യം, നഗരത്തില്‍ അവര്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍, അവര്‍ക്കു ചുറ്റുമുള്ള ജീവിതങ്ങള്‍ അതെല്ലാം മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് വിവാഹമോചിതയായ ഒരു സ്ത്രീ നേരിടുന്ന വൈകാരികമായ അവസ്ഥ എല്ലാതീവ്രതയോടും തന്നെ മഞ്ജുവാര്യര്‍ അഭിനയിച്ചു കാണിച്ചു. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളോ, അതിസങ്കീര്‍ണ്ണമായ ഭാവങ്ങളോ ഇല്ലാതെ ഒരു നെടുവീര്‍പ്പിലുടെ, കണ്ണീരിന്റെ ഇടയിലൂടെ തെളിയുന്ന ചിരിയിലൂടെ വൈകാരികമായ മുഹൂര്‍ത്തങ്ങളെ മഞ്ജു വെളിത്തിരയിലെത്തിച്ചപ്പോള്‍ മലയാളിക്ക് തിരികെ കിട്ടിയത് പതിന്നാലു വര്‍ഷം മുന്‍പ് കണ്ട അതേ മഞ്ജുള ഭാവങ്ങളായിരുന്നു. വിവാഹമോചനത്തിന് എന്നും കാരണക്കാരി സ്ത്രീ മാത്രമാണെന്ന സമൂഹത്തിന്റെ കാഴ്ച്ചപ്പാടും പറയാതെ പറയുന്നു സത്യന്‍ അന്തിക്കാട്.

Ennum Eppozhum Official Trailer

രഞ്ജന്‍പ്രമോദ് എന്ന തിരക്കഥാകൃത്തിന്റെ മികച്ച തിരിച്ചുവരവു കൂടിയാണ് എന്നും എപ്പോഴും. നഗരത്തില്‍ ജീവിക്കുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങളെ ഏച്ചുകെട്ടലുകളില്ലാതെ തിരക്കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിലക്കയറ്റം, ഫ്ളാറ്റ് തട്ടിപ്പ്, ഗതാഗതകുരുക്കുകള്‍, ജീവിതശൈലികള്‍, കൊട്ടേഷന്‍ സംഘത്തിന്റെ വിളയാട്ടങ്ങള്‍ എല്ലാം സിനിമയിലെ വിഷയങ്ങളാണ്. സന്ദേശം സിനിമ ചെയ്ത സംവിധായകന്റെ കണ്ണ് ഉടനീളം സിനിമയിലുണ്ട്. പ്രത്യേകിച്ചും മാനുഷിക ബന്ധങ്ങളുടെ കാര്യത്തില്‍. എന്തിനെയും ഏതിനെയും സംശത്തോടെ മാത്രം കാണുന്ന ഇന്നസെന്റിന്റെ കറിയാച്ചനെന്ന കഥാപാത്രം നഗരജീവിതത്തിന്റെ പ്രതിനിധിയാണ്. ലെന അവതരിപ്പിച്ച ഫെറയും ദീപയും തമ്മിലുള്ള സൌഹൃദത്തിലൂടെ ഒരു നിമിഷം കൊണ്ട് ശിഥിലമായി പോകുന്ന ദാമ്പത്യബന്ധങ്ങളുടെ അവസ്ഥയും സമാന്തരമായി തന്നെ പറഞ്ഞു പോകുന്നുണ്ട്. രണ്ടു കട്ടിലില്‍ രണ്ട് അകലങ്ങളിലായി കിടക്കുന്ന രണ്ടുപേര്‍ ഇന്നത്തെ സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ ദൃഡതയില്ലായ്മ പറയാന്‍ ഇതിലും നല്ലൊരു വാചകം മലയാളസിനിമയില്‍ ഉണ്ടോ എന്നു സംശയമാണ്. ഒരു ചന്ദനക്കുറിയുടെ കുളിര്‍മ്മയായി അമ്മ എന്ന വലിയ സ്നേഹത്തിന്റെ അദൃശ്യസാമീപ്യവും പ്രേക്ഷകന്‍ അറിയാതെ അനുഭവിക്കുന്നു.

സിനിമയിലേ ഒരോ കഥാപാത്രത്തിനു പോലും അവരുടേതായ പ്രധാന്യമുണ്ട്. റീനുമാത്യൂസ്, ഗ്രിഗറി, മനോ, ഒരു സീനീല്‍ മാത്രം വന്നു പോകുന്ന കല്‍പ്പനപോലും പ്രേക്ഷകമനസ്സില്‍ ഉടം നേടുന്നു. ഓംശാന്തി ഓശാന എന്ന ഒറ്റസിനിമ കൊണ്ട് തീപാറുന്ന ഡയലോഗ് മാത്രമല്ല, ഹാസ്യവും തനിക്ക് വഴങ്ങുമെന്ന്്് തെളിയിച്ച വ്യക്തിയാണ് രഞ്ജിപണിക്കര്‍. ഇതിലും രഞ്ജിപണിക്കറിന്റെ ബോസ് പ്രേക്ഷകരെ ചിരിപ്പിക്കും. ഛായാഗ്രഹണത്തിന്റെ കാര്യത്തിലും പുതുമ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്്്. നീലിന്റെ ക്യമാറയിലൂടെ കൊച്ചിയുടെ പുതുമയുള്ള സൌന്ദര്യം ആസ്വദിക്കാം.

manju-lena

എപ്പോഴത്തേയും പോലെ ഈ സത്യന്‍ അന്തിക്കാട് സിനിമയിലും പാട്ടുകള്‍ക്ക്്് വേണ്ടത്ര പ്രാധ്യാന്യം നല്‍കിയിട്ടുണ്ട്്. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോഴും റഫീക്ക് അഹമ്മദ് എഴുതിയ മലര്‍വാക കൊമ്പത്ത് എന്ന പാട്ടിന്റെ വരികള്‍ ചുണ്ടിലും മനസ്സിലും അറിയാതെ തത്തികളിക്കും.

കുറേകാലമായി പതിവുപോലെ സിനിമകണ്ട് പതിവുപോലെ നിരാശരാകുന്ന മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാവുന്ന നല്ല സിനിമയാണ് 'എന്നും എപ്പോഴും. അന്നും ഇന്നും ഇനി എന്നും സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഇത്തരം നല്ല സിനിമകള്‍ നമുക്ക് സമ്മാനിക്കും എന്ന് ഇൌ ചിത്രം പ്രേക്ഷകനെ വിശ്വസിപ്പിക്കും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.