Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടെക്കൂട്ടാം ഈ മൗഗ്ലിയെയും കൂട്ടരെയും

jungle-book

‘ചെപ്പടി കുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ... ചെന്നായ മമ്മി അങ്കിൾ ബഗീരേം തേടുന്നു നിന്നെ' തൊണ്ണൂറുകളിലെ കുട്ടികൾക്ക് അറിയാം ഈ പാട്ടിന് പിന്നിൽ എത്രയെത്ര ഗൃഹാതുരത്വസ്മരണകളുണ്ടെന്ന്. ദൂരദർശനിൽ ഈ പാട്ട് തുടങ്ങുമ്പോൾ അന്നത്തെ കാലത്തെ കുട്ടികൾ ടിവിയ്ക്ക് മുന്നിൽ സ്ഥാനം പിടിക്കും. കാരണം ജംഗിൾബുക്കും മൗഗ്ലിയും ബഗീരയും ബല്ലുകരടിയുമൊക്കെ അത്ര ഹരമായിരുന്നു അവർക്ക്. 90കളിലെ കുട്ടികൾ ആസ്വദിച്ച ആ ഹരം പുതിയ തലമുറയിലേക്കും എത്തുകയാണ് ജംഗിൾബുക്ക് എന്ന സിനിമയിലൂടെ.

The Jungle Book Official Trailer #1 (2016) Scarlett Johansson Live-Action Disney Movie HD

കൊടുംകാട്ടിലകപ്പെട്ടുപോകുന്ന മൗഗ്ലിയെന്ന കുഞ്ഞിന്റെ കഥയാണ് ജംഗിൾബുക്ക്. അവനെ സ്നേഹവും ഭക്ഷണവും നൽകി തീറ്റിപോറ്റുന്നതാകട്ടെ ചെന്നായ് കൂട്ടവും. കാടിന്റെ നിയമങ്ങൾ അവന്റെയും നിയമങ്ങളാണ്. ചെന്നായ് കുട്ടികൾ അവന്റെയും സഹോദരങ്ങളാണ്. റുഡ്യാർഡ് കിപ്ലിങ്ങിന്റെ പ്രശസ്തമായ ജംഗിൾബുക്ക് എന്ന പുസ്തകമാണ് കാർട്ടൂണായും ഇപ്പോൾ സിനിമയായും മുന്നിലെത്തുന്നത്. കണ്ടും വായിച്ചും ആസ്വാദക മനസ്സിൽ ഇടംനേടിയ ജംഗിൾബുക്ക് സിനിമയാകുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു.

jungle-book

ആ പ്രതീക്ഷകളെയെല്ലാം നിലനിർത്തുന്നതാണ് 1967ല്‍വാൾട്ട് ഡിസ്നി പുറത്തിറങ്ങിയ അനിമേഷന്‍ചിത്രത്തിന്‍റെ പുനരാവിഷ്ക്കാരമാണ്ജംഗിള്‍ബുക്ക് 3ഡി. ജോൺഫാവ്റൂ ഒരുക്കിയ പുതിയ ചിത്രം കാടിന്റെ വിസ്മയലോകത്തേക്കും പഴയ ഗൃഹാതുരത്വങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു. മികച്ച ശബ്ദാവിഷ്ക്കാരവും ദൃശ്യഭംഗിയുംകൊണ്ട് റുഡ്യാർഡ് കിപ്ലിങ്ങ് വാക്കുകൾകൊണ്ട് വരച്ചിട്ട കാടുകളെ അതിലും ഭംഗിയായി വെള്ളിത്തിരയിലെത്തിക്കാൻ സംവിധായകൻ സാധിച്ചു.

ആനിമേഷനിലൂടെയും പുസ്തകത്തിലൂടെയും മനസ്സിൽ കണ്ട മൗഗ്ലിയുടെ അതേ രൂപം തന്നെയാണ് നീൽസേത്തി എന്ന ന്യൂയോർക്ക് വംശജനായ ബാലൻ. ഒരുപാട് കാലത്തെ അന്വേഷണത്തിന് ശേഷമാണ് നീൽസേത്തിയെ മൗഗ്ലിയായി തിരഞ്ഞെടുക്കുന്നത്. കാത്തിരിപ്പിനും അന്വേഷണത്തിനും ദുഷ്പേര്കേൾപ്പിക്കാത്ത മനോഹരമായ പ്രകടനമാണ് നീൽസേത്തി കാഴ്ച്ചവെച്ചത്. കാട്ടുവള്ളികളിൽ കെട്ടിമറിയുന്ന ചെന്നായകളോടൊപ്പം ഓട്ടമത്സരം നടത്തുന്ന ബഗീരയോടൊപ്പം ഇരപിടിക്കുന്ന ബല്ലുകരടിയോടൊപ്പം കെട്ടിമറയുന്ന പഴയ മൗഗ്ലി പുനരവതരിക്കുകയായിരുന്നു. നീൽസേത്തി മാത്രമാണ് സിനിമയിലെ ഏകകഥാപാത്രം. മൃഗങ്ങളെയെല്ലാം സിജിഐ എഫക്ടിലൂടെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം അഭിനയിക്കാൻ ആരുമില്ലാതിരുന്നിട്ടുപോലും ഏറെ തൻമയത്വത്തോടെയാണ് 12കാരനായ നീൽസേത്തി മൗഗ്ലിയായി മാറിയത്.

jungle-book

കഥയിലേക്ക് വരുകയാണെങ്കിൽ അൽപ്പം വ്യത്യാസം ചിലയിടത്തെങ്കിലും തോന്നും. പ്രാകൃതനായി മൃഗങ്ങളോടൊപ്പം ഉല്ലസിച്ച മൗഗ്ലിയെയാണ് വായിച്ചു പരിചയം എന്നാൽ സിനിമയിലെ മൗഗ്ലിക്ക് മനുഷ്യന്റെ കുശാഗ്രബുദ്ധിയുമുണ്ട്. ശക്തിയെക്കാളുപരി ബുദ്ധിഉപയോഗിച്ചാണ് മൗഗ്ലി ഷെയർഖാൻ എന്ന നരഭോജി കടുവയെ നേരിടുന്നത്.

റുഡ്യാർഡ് കിപ്ലിങ്ങിന്റെ കഥയിൽ ഇല്ലാത്ത മറ്റൊരു കഥാപാത്രവും ചിത്രത്തിലുണ്ട്. ഒമ്പതടിപൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു കുരങ്ങൻ. കഥയോട് ഇഴുകിചേർന്നുതന്നെയാണ് ഈ കുരങ്ങച്ചൻ കഥാപാത്രവും സിനിമയിൽ എത്തുന്നത്.

jungle-book-3-d

ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നവര്‍പ്രശസ്തരാണ്. ഇഡ്രിസ് എല്‍ബയാണ് ഷേര്‍ഖാന് ശബ്ദം നല്‍കിയത്. ബഗീരക്കരടിയായി ശബ്ദം നല്‍കി ബെന്‍കിങ്ങ്സിലിയും കാ പെരുന്പാന്പിന് സ്കാര്‍ലറ്റ് ജൊഹാന്‍സണും സിനിമയ്ക്ക് മാറ്റുകൂട്ടും. അവതാറിനു ശേഷം ഫോട്ടോ റിയലിസ്റ്റിക് അനിമേഷൻ സങ്കേതം ഉപയോഗിക്കുന്ന ചിത്രമാണു ജംഗിൾ ബുക്ക്. ചിത്രത്തിന്റെ നിലവാരം ഉറപ്പാക്കാൻ കേരളത്തിൽ ടു കെ പ്രൊജക്‌ഷൻ സംവിധാനമുള്ള തിയറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തിരിക്കുന്നത്.

Your Rating: