Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുണയന്മാരുടെ കിംഗ്; റിവ്യു വായിക്കാം

king-liar-review

കള്ളന് കഞ്ഞിവെച്ചവനെന്ന് പറഞ്ഞുകേട്ടിട്ടില്ലേ, കഞ്ഞിയല്ല ബിരിയാണിവച്ച് കൊടുത്തവനാണ് സത്യനാരായണൻ. ‘സ്യൂഡോളോജിയ ഫന്റാസ്റ്റിക’ എന്ന അപൂർവരോഗത്തിന് അടിമയാണ് പാവം സത്യൻ. പേരുകേട്ട് േപടിക്കണ്ട, വായെടുത്താൽ കള്ളംമാത്രം പറയുന്ന പെരുനുണയന്മാർക്ക് മാത്രം വരുന്ന രോഗമാണേ!

King Liar | Official Trailer | Dileep, Madonna Sebastian | Siddique Lal | Manorama Online

നുണയെന്ന് പറഞ്ഞാൽ നല്ല മുട്ടൻ നുണ...‍ജീവിതം മൊത്തം നുണയിൽ പൊതിഞ്ഞ് നടക്കുന്ന സത്യനാരായണനെ ചുറ്റിപ്പറ്റിയാണ് ചിത്രം ആരംഭിക്കുന്നത്. കാര്യം നുണയനാണെങ്കിലും അഞ്ജലി എന്നെ പെൺകുട്ടിയെ സത്യന് ജീവനുതുല്യം ഇഷ്ടമാണ്. എന്നാൽ തന്റെ സ്നേഹം കെട്ടിപ്പൊക്കിയിരിക്കുന്നതും എപ്പോള്‍വേണമെങ്കിലും പൊളിഞ്ഞുവീഴാവുന്ന നുണകളുടെ പിൻബലത്തിനാണ്. ഇരുവരുടെയും ജീവിതത്തിൽ ഫാഷൻ ലോകത്തെ അധികായരായ ആനന്ദ് വർമയും ദേവിക വർമയും എത്തുന്നതോടെ കിംഗ് ലയർ മറ്റൊരു തലത്തിലേക്ക് മാറുന്നു.

king-liar-dileep-madonna

ദിലീപിന്റെ കിടിലൻ നമ്പറുകളും കൂട്ടിന് ബാലുവും ചേരുന്നതോടെ ചിരിപ്പിച്ചും കൊതിപ്പിച്ചും ആദ്യപകുതി മുന്നേറുന്നു. രണ്ടാം പകുതിയിൽ ചിത്രം മറ്റൊരു ലോകത്തേക്ക് തന്നെ നമ്മെക്കൂട്ടികൊണ്ട് പോകുകയാണ്. ഫാഷൻലോകത്തെ സൗന്ദര്യമത്സരങ്ങളുടെയും റാംപുകളുടെയും മായികലോകത്തേക്ക്.

സിദ്ദിഖിന്റെ കഥയ്ക്ക് ലാലും സിദ്ദിഖും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. സിനിമയുടെ പ്രചാരണങ്ങളിൽ ഇവർ ഉപയോഗിച്ചതുപോലെ കഥയിലും അവതരണത്തിലും പുതുമ കൊണ്ടുവരാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ‌ ദിലീപ് ചിത്രങ്ങൾക്ക് വേണ്ട ചേരുവകളിൽ ഒരുമാറ്റവും ഇവർ വരുത്തിയിട്ടില്ല. സിനിമയുടെ ദൈർഘ്യം അൽപം നീണ്ടുപോയതായി അനുഭവപ്പെട്ടു.

king-liar-dileep-1

സിദ്ദിഖിന്റെ കഥയ്ക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത് ബിപിൻ ചന്ദ്രനാണ്. സാധാരണയായി മുഴുനീള കോമഡി ചിത്രങ്ങളിൽ സംഭാഷണങ്ങൾക്ക് പ്രാധാന്യം ഇല്ലെങ്കിലും അതിൽ നിന്നും തീർത്തും വ്യത്യസ്തമായി കിംഗ് ലയറിലൂടെ ബിപിൻ ചന്ദ്രൻ അതു മികച്ചതാക്കി മാറ്റി.

അഞ്ജലി എന്ന കഥാപാത്രമായി മഡോണ തിളങ്ങി. മോഡലായും കാമുകിയായും കഥാപാത്രത്തോട് നീതിപുലർത്തിയ അഭിനയമാണ് നടി കാഴ്ചവെച്ചിരിക്കുന്നത്. ‘ഉണങ്ങിയ ജയനായ’ ആന്റപ്പനെ അവതരിപ്പിച്ച ബാലുവിന്റെ കോമഡി രംഗങ്ങള്‍ മികച്ചു നില്‍ക്കുന്നു. ലാലും ആശ ശരത്തും തങ്ങളുടെ കഥാപാത്രങ്ങളെ തികഞ്ഞ കൈയടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ജോയ് മാത്യു, ശിവജി ഗുരുവായൂർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഹരീഷ് കെ.ആർ, അയ്യപ്പ ബൈജു, മിസ്സ് ഇന്ത്യ (റണ്ണറപ്പ്) നടാഷ സുരി തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

king-liar-stills-dileep

ഫാഷൻ ലോകത്തിന്റെ വർണലോകത്തെ അതിമനോഹരമായി വസ്ത്രങ്ങളിലൂടെ അവതരിപ്പിക്കാനും സംവിധായകന് സാധിച്ചു. പ്രവീൺ വര്‍മയുടെ കോസ്റ്റ്യൂം ഡിസൈൻ മികച്ചു നിൽക്കുന്നു. അലക്സ് പോളിന്റെ സംഗീതവും ദീപക് ദേവിന്റെ പശ്ചാത്തലസംഗീതവും ആൽബിയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതു തന്നെ.

king-liar-stills-asha

സ്ത്രീകളെയും കുട്ടികളെയും ഒപ്പം കുടുംബങ്ങളെയും ലക്ഷ്യംവെക്കുന്ന ചിത്രം പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തില്ല. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ഈ സിദ്ദിഖ്–ലാൽ കൂട്ടുകെട്ടിലെ ചിത്രം വിജയവഴിയിൽ നിന്ന് വ്യതിചലിക്കില്ലെന്ന് ഉറപ്പ്.

Your Rating: