Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടാ ഓ ലാലേട്ടാ

Follow Facebook
laila-1

തലമുറകളുടെ സംവിധായകൻ ജോഷിയും സൂപ്പർ താരം മോഹൻലാലും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരുക സ്വാഭാവികം. ആ പ്രതീക്ഷകൾക്കൊത്തുയരില്ലെങ്കിലും úതീരെ നിരാശപ്പെടുത്തില്ല ലൈലാ ഓ ലൈലാ.

എൻ ഐ എ ഏജന്റായ ജയ്മോഹന്റെയും ഭാര്യ അഞ്ജലിയുടെയും കഥയാണ് ഇൗ സിനിമ പറയുന്നത്. ജയ്മോഹന്റെ ജോലിയും കുടുംബവും ഒരേ പ്രാധാന്യത്തോടെ ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ആരാധകരെ ആവേശഭരിതരാക്കുന്ന രംഗങ്ങളും ആക്ഷൻ സീക്വൻസുകളുമൊക്കെ സിനിമയിലുണ്ട്.

ഹോളിവുഡ് ശൈലിയിലുള്ള പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ എത്തുന്ന ടൈറ്റിൽ സിനിമയുടെ മൂഡ് വ്യക്തമാക്കും. കിടിലൻ ആക്ഷൻ സീക്വൻസിനൊപ്പമുള്ള മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സിനിമയുടെ തുടക്കത്തിൽ തന്നെ പഞ്ച് നൽക്കും.

ആരാധകർക്ക് കയ്യടിക്കാനുള്ള വകയും ഒപ്പം കുടുംബങ്ങൾക്കും ഇഷ്ടപ്പെടുന്ന രംഗങ്ങൾ കോർത്തിണക്കിയ ഒന്നാം പകുതി. അവിടെ നിന്നു മുമ്പു ധാരാളം കണ്ടിട്ടുള്ള സാദാ ആക്ഷൻ സിനിമയായി ചിത്രം പരിണമിക്കുന്നു. മോഹൻലാൽ തന്റെ വേഷം മികച്ചതാക്കി എന്നു പറയുന്നതിൽ അത്ഭുതമില്ല. റോമാന്റിക് സീനുകളൊക്കെ യുവതാരങ്ങളെക്കാൾ നന്നായി കൈകാര്യം ചെയ്യാൻ ഇൗ പ്രായത്തിലും അദ്ദേഹത്തിനു സാധിച്ചു. ആക്ഷൻ രംഗങ്ങൾ മികച്ചു നിന്നെങ്കിലും ചില ‘ഓവർ അടികൾ’ ഒഴിവാക്കാമായിരുന്നു. സൂപ്പർ താര ചിത്രത്തിൽ വെറുതെ നായികയായി ഒതുങ്ങാതെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ അമലാ പോളിനും സാധിച്ചു.

സത്യരാജും ജോയ് മാത്യുവും രാഹുൽ ദേവും ജുനൈദ് ഷെയ്ഖും തുടങ്ങി താരങ്ങളൊക്കെ തരക്കേടില്ല. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയിൽ നിർണായക പങ്ക് വഹിക്കുമ്പോൾ ഗാനങ്ങൾ നിലവാരത്തിനൊത്തുയർന്നില്ല. മൂന്നു മണിക്കൂറോളം നീളുന്ന സിനിമയുടെ ദൈർഘ്യം വെട്ടിക്കുറച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.

laila-2

നസീറിനെ വരെ നായകനാക്കി സിനിമയെടുത്ത ഓൾഡ് ജനറേഷൻ സംവിധായകനാണ് ജോഷിയെങ്കിലും അത്യാധുനിക സാങ്കേതിക വിദ്യകൾക്ക് കഥയിൽ നിർണായക പങ്ക് കൊടുത്ത് അവതരിപ്പിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിക്കാറുണ്ട്. കുറ്റാന്വേഷണത്തിൽ ടെക്നോളജി മിക്സ് ചെയ്ത് ഇംഗ്ലീഷ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ലൈലാ ഓ ലൈലായെയും ഉയർത്താൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

പക്ഷേ കയ്യിൽ സ്മാർട്ട് ഫോണുമായി ജനിക്കുന്ന കുട്ടികളുടെ തലമുറയിലേക്കാണ് ഈ ചിത്രം ഇറങ്ങുന്നത്. അതു കൊണ്ട് ടെക്നോളജികളൊക്കെ പ്രയോഗിക്കാൻ ശ്രമിക്കുമ്പോൾ തെല്ലു ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. മുറുക്കാൻ കടയിൽ വരെ സി സി ടി വി ഉള്ള കാലത്ത് അതിലെ ദൃശ്യങ്ങൾ എങ്ങനെയിരിക്കുമെന്ന് ആരും ആരെയും പഠിപ്പിക്കേണ്ട ആവശ്യമില്ല.

ലൈലാ ഓ ലൈലാ ആരാധകർക്കും കുട്ടികൾക്കും വേണ്ടിയുള്ള ചിത്രമാണ്. പൂർണമായും കുംബങ്ങളെ ആകർഷിക്കുന്നതല്ലെങ്കിലും ഫാമിലി എന്റർടെയിനറിനു വേണ്ട ഗുണങ്ങളും ഇൗ സിനിമയ്ക്കുണ്ട്. മിസ്റ്റർ ഫ്രോഡും റൺ ബേബി റണ്ണുമൊക്കെ ഇഷ്ടപ്പെട്ടവരാണെങ്കിൽ തീർച്ചയായും ലൈലാ ഓ ലൈലായും ആസ്വദിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.