Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു അമേരിക്കൻ മാമ്പഴം

monsoon-mangoes-movie ഫഹദ് ഫാസിൽ

ഇതിഹാസസംവിധാകനായ ഇംഗ്മര്‍ ബര്‍ഗ്മാന്റെ സെവൻത് സീല്‍ എന്ന ചിത്രത്തിൽ മരണവുമായി ചതുരംഗക്കളി നടത്തുന്ന നായകൻ അന്റോണിയോയുടെ കഥ പറയുന്നുണ്ട്. അതുപോലെ ‌സിനിമയുമായുള്ള ദാവീദ് എന്ന ഡി.പി പളളിക്കലിന്റെ (ഫഹദ് ഫാസിൽ) ചതുരംഗക്കളിയുടെ കഥയാണ് മൺസൂൺ മാംഗോസ്.

സിനിമ മാത്രം സ്വപ്നം കണ്ടുനടക്കുന്ന ചെറുപ്പക്കാരനാണ് ദാവീദ് എന്ന ഡി.പി പള്ളിക്കൽ. അമേരിക്കയിൽ ജനിച്ചുവളർന്ന ദാവീദിന്റെ ആരാധനപാത്രങ്ങൾ സത്യജിത് റേയും പത്മരാജനുമൊക്കെയാണ്. താൻ ജനിച്ചുവളർന്ന അമേരിക്കയിൽ തന്നെ മലയാള സിനിമ ചെയ്യണമെന്നാണ് ഡിപിയുടെ ആഗ്രഹം.

Monsoon Mangoes | Official Trailer | Fahad Fassil, Iswarya Menon | Manorama Online

കാലം പോകുന്നതനുസരിച്ച് സിനിമയും മുന്നോട്ട് പോയെങ്കിലും കഥയുടെ കാര്യത്തിൽ ഡി.പി ഇപ്പോഴും പഴഞ്ചനാണ്. അതിനിടെയാണ് പണ്ടെതോ ഹിന്ദി സിനിമയിൽ നായകനായി എത്തി ഒന്നുമാകാതെ പോയ പ്രേംകുമാർ എന്ന നടനെ ഡിപി പരിചയപ്പെടുന്നത്. അങ്ങനെ പ്രേംകുമാർ എന്ന താരത്തെ നായകനാക്കി താൻ എഴുതിയുണ്ടാക്കിയ മൺസൂൺ മാംഗോസ് എന്ന സിനിമ പൂർത്തികരിക്കാൻ ഡി.പി ഇറങ്ങിപ്പുറപ്പെടുന്നു.

പാവാട റിവ്യു വായിക്കാം

fahad-iswarya ചിത്രത്തിൽ നിന്നും

ഫഹദ് ഫാസിൽ എന്ന നടന്റെ കരിയറിലെ മറ്റൊരു പൊൻതൂവല്‍ കൂടിയാണ് ഡി.പി പള്ളിക്കല്‍. ഒരവസരത്തിൽപ്പോലും പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല അദ്ദേഹം. സിംപിൾ ആൻപ് പവർഫുള്‍ പെർഫോമൻസുമായി വിനയ്‍ ഫോർട്ട് ചിരിപടർത്തും. ബോളിവുഡ് താരം വിജയ് റാസിന്റെ പ്രകടനമാണ് സിനിമയുടെ മറ്റൊരു പ്രധാനആകര്‍ഷണം. പ്രേംകുമാർ എന്ന താരമായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഫഹദും വിജയ് റാസും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ പ്രധാന ഹൈലൈറ്റ്.

നായികയായി എത്തിയ ഐശ്വര്യ മേനോനും ടൊവീനോയും ചെറിയ വേഷത്തിൽ ഒതുങ്ങുന്നു. തമ്പി ആന്റണി, സഞ്ജു ശിവറാം, നന്ദു, അക്കരകാഴ്ചകളിലൂടെ ശ്രദ്ധേയനായ ജോസുകുട്ടി, സജിനി, അലന്‍സിയാര്‍ ലീ ലോപസ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.

fahad-mansoon-mangoes

അമേരിക്കൻ മലയാളികളുടെ ജീവിതരീതികളും സാഹചര്യങ്ങളും കൃത്യമായി ആവിഷ്കരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ലൊക്കേഷനുകളിലും ഷോട്ടുകളിലും അവതരണത്തിലും മൺസൂൺ മാംഗോസ് വ്യത്യസ്തത പുലർത്തുന്നു. എ.ബി.സി.ഡി എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ നവീന്‍ ഭാസ്‌കറാണ് സംഭാഷണം. എബി വര്‍ഗീസും മഠ് ഗ്രബ്ബും നവീനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Thampy Antony Thekkek | Exclusive Interview | I Me Myself | Manorama Online

പതിഞ്ഞ താളത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. കാസ്റ്റിങിലും ഫ്രെയിമിങ്ങിലും കൊണ്ടുവന്ന കൃത്യതയും സൂക്ഷമതയും കരുത്തും കഥയിലും കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിൽ സിനിമ മറ്റൊരു തലത്തിൽ എത്തിയേനെ.

mansoon-mangoes

ലുക്കാസിന്റെ ഛായാഗ്രഹണം പ്രശംസനീയം. അമേരിക്കയെ ഇത്രയേറെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന മലയാളസിനിമ വേറെയില്ല. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്നത്ര മനോഹരമാണ് ഫ്രെയിമുകൾ. ജേക്സ് ബിജോയിയുടെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയോട് ചേർന്നുനിൽക്കുന്നു. ഡോൺമാക്സിന്റെ ചിത്രസംയോജനവും മികച്ചതായി.

ജീവിതത്തേക്കാൾ വലുതാണ് സിനിമയെന്ന് ആഗ്രഹിച്ച് നടന്ന് ഒടുവിൽ ജീവിതമാണ് ഏറ്റവും വലുതെന്ന് തിരിച്ചറിയുന്ന ചെറുപ്പക്കാരന്റെ കഥ ആരെയും ആകർഷിക്കുന്നതാണ്. നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകന്റെ മനസ്സിൽ മധുരമൂറും ഇൗ മൺസൂൺ മാങ്ങകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.