Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മയിൽ വീഴുന്ന റാംബോ; റിവ്യു വായിക്കാം

mudhugauv-review

പൊട്ടി മുളയ്ക്കുന്ന ഉമ്മകൾ, പൊട്ടിത്തെറിക്കുന്ന വെടിയുണ്ടകൾ, പൊട്ടിച്ചിരിയുടെ ചില രസക്കൂട്ടുകൾ എന്നിവ ചേർന്നതാണ് മുദ്ദുഗൗ. സുരേഷ് ഗോപി‌യുടെ മകനായ ഗോകുൽ സുരേഷ് നായകനായി അരങ്ങേറിയ ഇൗ ചിത്രം സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് കണ്ടിരിക്കാവുന്ന ഒന്നാണ്.

ടെൻഷൻ വന്നാലും സന്തോഷം വന്നാലും സ്നേഹം വന്നാലും ഉടനെ അടുത്തു കാണുന്ന ആൾക്ക് ഉമ്മ കൊടുക്കുന്ന ഭരത്. ഭരതിന് ഉമ്മയാണ് വീക്ക്നെസ്സെങ്കിൽ ചിത്രത്തിലെ വില്ലൻ റാംബോയ്ക്ക് തോക്കിനോടാണ് പ്രണയം. ഇവരിരുവരുടെയും കഥകൾ ഒരേ പോലെ പറഞ്ഞു പോയി ഒടുവിൽ കൂട്ടിമുട്ടുന്നിടത്ത് സിനിമ അവസാനിക്കുന്നു.

gokul-suresh

ഇല്കട്രോണികസ് എഞ്ചിനിയറിങ് ലാബിൽ നിന്നാരംഭിക്കുന്ന ചിത്രം ‌നർമരംഗങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. സൗബിനും ഹരീഷും കഥയിലേക്ക് എത്തുന്നതോടെ ഉൗറിച്ചിരി പൊട്ടിച്ചിരിക്കു വഴിമാറും. അങ്ങനെ പ്രണയവും തമാശയും റാംബോയുടെ ചില വെടിവയ്പുകളുമൊക്കെയായി ആദ്യ പകുതി അവസാനിക്കും. രണ്ടാം പകുതിയും ഏതാണ്ട് അതുപോലൊക്കെ തന്നെയാണെങ്കിലും നർമരംഗങ്ങൾക്ക് പഞ്ച് കുറയുന്നത് അനുഭവപ്പെടും. ക്ലൈമാക്സിൽ നായകനും നായികയും വില്ലനും സഹനടന്മാരുമൊക്കെ ചേർന്ന ഒരു കൂട്ടപ്പൊരിച്ചിൽ. സിനിമയിൽ പറയുന്നതു പോലെ ഷാജി കൈലാസ് പടം പോലെ തുടങ്ങിയത് അവസാനിച്ചപ്പോൾ പ്രിയദർശൻ സിനിമ പോലെയായി.
‌‌
കന്നിച്ചിത്രത്തിലൂടെ ഗോകുൽ സുരേഷ് പ്രേക്ഷകന്റെ മനം കവരും. മലയാളത്തിലെ നിലവിലുള്ള നായക സങ്കൽപത്തെ ഉടച്ചു വാർക്കുന്ന രൂപഭാവങ്ങളുള്ള ഗോകുലിന് സിനിമയിൽ നല്ലൊരു ഭാവിയുണ്ട്. ചിത്രത്തിലും തരക്കേടില്ലാത്ത അഭിനയപ്രകടനമാണ് കാഴ്ച‌വച്ചിരിക്കുന്നതും. നായികയായെത്തിയ അർത്തന, ടീനേജ് കാമുകിയായി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചു. വില്ലൻ റാംബോയായി വിജയ് ബാബു മിന്നി.

gokul-arthana

രാഹുൽ രാജ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ മനോഹരമാണ്. ഒപ്പം പശ്ചാത്തല സംഗീതവും. പലപ്പോഴും പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ ഇവ രണ്ടും വഹിച്ച പങ്ക് ചെറുതല്ല. ഛായാഗ്രഹണം നിർവഹിച്ച കുഗൻ പളനിയും തന്റെ കടമ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ തുടക്കത്തിലുള്ള മിനിറ്റുകൾ നീണ്ട ഒറ്റ ഷോട്ട് മുതൽ ദൈർഘ്യമേറിയ പല ഷോട്ടുകളും മുദ്ദുഗൗവ്വിനെ വ്യത്യസ്തമാക്കുന്നു. കന്നി ചിത്രം സംവിധാനം ചെയ്ത വിപിൻ ദാസ് അഭിനന്ദനമർഹിക്കുന്നു. എങ്കിലും രചനയിൽ കുറച്ചു കൂടി മികവ് ഇൗ സിനിമ ആവശ്യപ്പെടുന്നുണ്ട്.

rambo-vijay

മുദ്ദുഗൗ ഒരു വെറും തമാശപ്പടമല്ല. ഇതിലെ സീരിയസ് രംഗങ്ങൾ പോലും തമാശയാണ്. പുലി വരും വരും എന്നു കാത്തിരിക്കുന്ന അവസ്ഥയിൽ എലി വരുമ്പോഴുണ്ടാകുന്ന അനുഭവമാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുക. കണ്ടു പഴകിച്ച മുഖങ്ങൾക്ക് പകരം പുതുമുഖങ്ങൾ സ്ക്രീനിൽ നിറയുമ്പോൾ പ്രേക്ഷകനും അത് പുതിയൊരനുഭവമായിരിക്കും.  

Your Rating: